Spread the love

കോട്ടയം: മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭ തുമ്പമണ്‍ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തില്‍ വള്ളിക്കോട് – കോട്ടയം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് കത്തീഡ്രലില്‍ വച്ച്‌ ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണവും, അനുമോദന സമ്മേളനവും നടക്കും.

video
play-sharp-fill

വെള്ളിയാഴ്ച ഉച്ചക്ക് 3 മണിക്ക്‌ മഞ്ഞിനിക്കര പരിശുദ്ധ ഏലിയാസ് തൃതിയൻ പാത്രിയർക്കീസ് ബാവായുടെ കബറിങ്കലെ ധൂപ പ്രാർത്ഥനക്ക് ശേഷം വാഹനങ്ങളുടെ അകമ്ബടിയോടെ സ്വീകരണ സ്ഥലമായ വി.കോട്ടയത്തേക്ക് പുറപ്പെടുന്നതും, 3:30ന് ഞക്കുനിലം – മണലേല്‍പ്പടി ജംഗ്ഷനില്‍ നിന്നും സ്വീകരണ ഘോഷയാത്ര ആരംഭിച്ചു പള്ളിയില്‍ എത്തിച്ചേരുന്നതുമാണ്.

തുടർന്ന് ധൂപ പ്രാർത്ഥനക്ക് ശേഷം ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന അനുമോദന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ഡോ. ജോസഫ് മോർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്താ, മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂഹാനോൻ മോർ ക്രിസോസ്റ്റം മെത്രാപ്പോലീത്താ, മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലിത്താ (കൊല്ലം ഭദ്രാസനം), ഡോ. ഗീവർഗ്ഗീസ് മോർ

കൂറിലോസ് മെത്രാപ്പൊലീത്താ (നിരണം ഭദ്രാസനം), അഡ്വ. കെ.യു. ജെനീഷ് കുമാർ എം.എല്‍.എ, റോബിൻ പീറ്റർ (ജില്ലാ പഞ്ചായത്ത് അംഗം), റവ. ഫാ. റോയ് ജോർജ്ജ് കട്ടച്ചിറ (യാക്കോബായ സഭ വൈദിക ട്രസ്റ്റി), അഡ്വ. ആർ. ഹരിദാസ് ഇടത്തിട്ട (എന്‍എസ്‌എസ് പത്തനംതിട്ട താലൂക്ക് യൂണിയൻ ചെയർമാൻ), കെ.പത്മകുമാർ

(എസ്‌എന്‍ഡിപി പത്തനംതിട്ട താലൂക്ക് യൂണിയൻ പ്രസിഡന്റ്), എൻ. നവനീത് (പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ), കെ.ആർ പ്രമോദ് (ബ്ലോക്ക് പഞ്ചായത്ത് അംഗം), പ്രസീത രഘു (വാർഡ് മെമ്ബർ), കെ.ജയകൃഷ്‌ണൻ (വാർഡ് മെമ്ബർ) തുടങ്ങിയവർ ആശംസാ പ്രസംഗവും നടത്തും.