മഴ തുടരുന്നു; ഇടുക്കിയിലെ കല്ലാർകുട്ടി ഡാമിലെ എല്ലാ ഷട്ടറുകളും ഉയർത്തി

Spread the love

ഇടുക്കി: ഇടുക്കിയിലെ കല്ലാർകുട്ടി ഡാമിൻറെ എല്ലാ ഷട്ടറുകളും ഉയർത്തി. അഞ്ചു ഷട്ടറുകൾ ഒരടി വീതമാണ് ഉയർത്തിയത്. തുറന്നുവിട്ട വെള്ളം മുതിരപ്പുഴയാറിലേക്കാണ് ഒഴുക്കുന്നത്. ഈ സാഹചര്യത്തിൽ മുതിരപ്പുഴ പെരിയാർ തീരത്ത് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

video
play-sharp-fill

ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ ഉയർത്തിയത്. ഇന്നലെ രാത്രിയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് തീവ്രമായി തുടരുകയാണ്. അനിയന്ത്രിതമായി ഡാമിലെ ജലനിരപ്പ് ഉയർന്നുവെന്നാണ് അതികൃതർ അറിയിച്ചത്.

മഴ ശക്തമായാൽ ഇനിയും ജലനിരപ്പ് ഉയരുകയാണെങ്കിൽ ഷട്ടറുകൾ വീണ്ടും ഒരടി കൂടി ഉയർത്താനാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group