Spread the love

കൊച്ചി: കേരള സര്‍ക്കാര്‍ കെഫോണില്‍ (കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡ് ) ജോലി നേടാന്‍ അവസരം. ഡിസ്ട്രിക്‌ട് ടെലികോം എക്‌സിക്യൂട്ടീവ് തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ്.

video
play-sharp-fill

കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാര്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം. അവസാന തീയതി ജൂണ്‍ 23.

തസ്തിക & ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള സര്‍ക്കാര്‍ കെഫോണില്‍ (കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡ് )ല്‍ ഡിസ്ട്രിക്‌ട് ടെലികോം എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ്. ആകെ 15 ഒഴിവുകള്‍.

ഒരു വര്‍ഷത്തേക്കാണ് കരാര്‍ നിയമനം. മികവിന്റെ അടിസ്ഥാനത്തില്‍ ഇത് 3 വര്‍ഷം വരെ നീട്ടി നല്‍കാന്‍ സാധ്യതയുണ്ട്.

പ്രായപരിധി

40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവും.

യോഗ്യത

ബിഇ/ ബിടെക് (ECE/EEE/EIE).
കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ വിജയിക്കണം.

ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് മേഖലയില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.

നെറ്റ്വര്‍ക്ക് ഓപ്പറേഷന്‍സ് സെന്റര്‍/ എന്റര്‍പ്രൈസ് ബിസിനസ് എന്നിവയില്‍ എക്‌സ്പീരിയന്‍സുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 30,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.

അപേക്ഷ

താല്‍പര്യമുള്ള സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് കെഫോണ്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. നോട്ടിഫിക്കേഷന്‍ വായിച്ച്‌ നോക്കി, യോഗ്യതയ്ക്കനുസരിച്ച്‌ ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക.