അടിവയറ്റിലെ കൊഴുപ്പ് അകറ്റി ഒതുങ്ങിയ വയർ വേണോ?; എങ്കിൽ ഇവയൊക്കെ ഉൾപ്പെടുത്തി ഒരു ഹെൽത്തി ഡയറ്റ് നോക്കാം

Spread the love

ചെറുപ്പക്കാരിൽ അടക്കം പെട്ടന്ന് കൂടുന്നത് വലിയ ബുദ്ധിമുട്ടും മനോവിഷമവും ഉണ്ടാക്കുന്ന ഒന്നാണ്. ഇതിനായി പലരും പലതരം ഡയറ്റ് ചെയ്യുകയും ചിലർ ഭക്ഷണം തന്നെ കഴിക്കുന്നത് കുറച്ച് പലതരം രോഗങ്ങളെയും വിളിച്ചു വരുത്തുന്നു.

video
play-sharp-fill

എന്നാൽ നല്ല ഹെൽത്തിയായ ഡയറ്റ് എടുത്ത് അടിവയറ്റിലെ കൊഴുപ്പ് എളുപ്പത്തിൽ കുറച്ചാലോ? അതിനായി ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരേണ്ടത് ഏറെ പ്രധാനമാണ്. അത്തരത്തില്‍ വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെട്ടാലോ?.

അവ ഏതൊക്കെയെന്ന് നോക്കാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. ബെറി പഴങ്ങള്‍ ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. പ്രത്യേകിച്ച്‌, ബ്ലൂബെറി, ഫാറ്റ് പുറംതള്ളാന്‍ സഹായിക്കും.

2. നട്സ് ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ ബദാം, വാള്‍നട്സ് തുടങ്ങിയ നട്സുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറു കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

3. മുട്ട മുട്ടയില്‍ ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, മാത്രമല്ല അവശ്യ അമിനോ ആസിഡ് ല്യൂസിൻ പോലും അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് കത്തുന്ന സംവിധാനത്തെ ഉത്തേജിപ്പിക്കുന്നു. മുട്ടയുടെ മഞ്ഞക്കരുവിലെ കോളിൻ സാന്നിദ്ധ്യം കൊഴുപ്പ് അടിയുന്നതിനെ തടയും.

4. ആപ്പിള്‍ ഫൈബര്‍ ധാരാളം അടങ്ങിയ ആപ്പിള്‍ അമിത വിശപ്പിനെയും അകറ്റാന്‍ സഹായിക്കും. അതുവഴി ശരീരഭാരവും നിയന്ത്രിക്കാം. കൂടാതെ പെക്ടിൻ ധാരാളം അടങ്ങിയ ആപ്പിള്‍ ഫാറ്റ് അടിയുന്നത് തടയുകയും ചെയ്യും.

5. ചീര പ്രോട്ടീന്‍ ധാരാളം അടങ്ങിയ പച്ചക്കറികളിലൊന്നാണ് ചീര. അര കപ്പ് ചീരയില്‍ ഒരു ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബർ ധാരാളമായി അടങ്ങിയിട്ടുള്ള ചീര ഫാറ്റ് കുറയ്ക്കാനും അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.