Spread the love

കോട്ടയം: എം.സി. റോഡിൽ ചങ്ങനാശേരി മുതല്‍ ഏറ്റുമാനൂര്‍ വരെ ഉള്ള ഭാഗങ്ങളിൽ അപകടങ്ങൾ തുടർക്കഥ ആവുകയാണ്. ഈ റൂട്ടിൽ പ്രതിദിനം ചെറുതും വലുതുമായ അപകടങ്ങൾ പതിവാണ്. കഴിഞ്ഞ ദിവസം രാവിലെ പട്ടിത്താനത്ത് കാറുകള്‍ തമ്മിൽ കൂട്ടിയിടിച്ച സംഭവത്തിൽ തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്.

video
play-sharp-fill

എംസി റോഡിൽ പാലാത്ര മുതല്‍ തുരുത്തി, ചിങ്ങവനം, പുത്തന്‍പാലം, മണിപ്പുഴ, കോടിമത നാലുവരിപ്പാത, ബൈപ്പാസ്‌ റോഡ്‌, നാഗമ്ബടം, ബേക്കര്‍ ജങ്‌ഷന്‍, ഏറ്റുമാനൂര്‍, കാണക്കാരി, പട്ടിത്താനം എന്നി മേഖലകളിൽ അപകടസാധ്യത ഏറെയാണ്. ചിങ്ങവനം മുതല്‍ നാട്ടകം വരെയുള്ള ഭാഗത്ത്‌ വളവുകള്‍ നിറഞ്ഞ റോഡുകളും ഏറെയാണ്‌. പള്ളം മുതല്‍ കോടിമത നാലുവരിപ്പാത വരെയുള്ള ഭാഗം സ്ഥിരമായ അപകട മേഖലയായി കണക്കാക്കപ്പെടുന്നു.

അമിതവേഗയും അശ്രദ്ധയുമാണ്‌ അപകടങ്ങളിലെ പ്രധാന വില്ലന്‍. പരിശോധനകള്‍ കുറഞ്ഞതും തിരിച്ചടിയാകുന്നുണ്ട്‌. ഉറക്കം തൂങ്ങിയുള്ള ഡ്രൈവിങ്ങ്‌, വേഗനിയന്ത്രണ സംവിധാനങ്ങളുടെ കുറവ്‌ എന്നിവയും അപകടങ്ങളിലേക്കു നയിക്കുന്നു. അശ്രദ്ധമായ ഓവര്‍ടേക്കിങ്ങും പലപ്പോഴും അപകടത്തിലാണ്‌ കലാശിക്കുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group