അബുദാബിയിൽ സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് അപകടം ; 13 വിദ്യാർത്ഥികൾക്കും അധ്യാപകനും പരിക്ക് ; അപകട കാരണം അമിതവേഗത എന്ന് അധികൃതർ

Spread the love

അബുദാബി: സ്കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ യുഎഇയില്‍ അപകടം. സംഭവത്തില്‍ പതിമൂന്ന് വിദ്യാർഥികള്‍ക്കും ഒരു അധ്യാപകനും പരിക്കേറ്റു.ഈദ് അല്‍ അദ്ഹ അവധി ദിനങ്ങള്‍ക്ക് ശേഷം കുട്ടികള്‍ സ്കൂളില്‍ തിരികെയെത്തിയ ആദ്യ ദിവസമാണ് അപകടമുണ്ടായത്. ദേശീയ പാത E311ല്‍ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സംഭവമുണ്ടായത്. ആറിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് പരിക്കേറ്റത്.

video
play-sharp-fill

സ്കൂൾ കഴിഞ്ഞ് വൈകീട്ട് 3 മണിയോടെയാണ് അപകടം നടന്നതായി വിവരം ലഭിച്ചതെന്ന് നാഷണല്‍ ആംബുലൻസ് അറിയിച്ചു. ഉടൻതന്നെ അടിയന്തിര മെഡിക്കല്‍ സംഘം സംഭവസ്ഥലത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. റോഡ് സുരക്ഷ മുൻനിർത്തിക്കൊണ്ട് ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അമിത വേഗം പാടില്ലെന്നും വാഹനമോടിക്കുന്നവരോട് അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് യുഎഇയില്‍ 200,000 ദിർഹം വരെയാണ് പിഴ ചുമത്തുന്നത്.