തേങ്ങ എടുക്കാനായി തോട്ടിലിറങ്ങവേ ഒഴുക്കിൽപെട്ട് കാണാതായ മീനടം സ്വദേശിയുടെ മൃതദ്ദേഹം കണ്ടെത്തി; കൈതപ്പാലത്ത് നിന്നും ടീം എമർജൻസി പ്രവർത്തകരാണ് മൃതദ്ദേഹം കണ്ടെത്തിയത്

Spread the love

കോട്ടയം: തേങ്ങ എടുക്കാനായി തോട്ടിലിറങ്ങവേ ഒഴുക്കിൽപെട്ട് കാണാതായ മീനടം സ്വദേശിയുടെ മൃതദ്ദേഹം കണ്ടെത്തി.

സംഭവ സ്ഥലത്ത് നിന്നും 10 കിലോമീറ്റർ മാറി കൈതപ്പാലത്തു നിന്നും ടീം എമർജൻസി പ്രവർത്തകരാണ് മൃതദ്ദേഹം കണ്ടെത്തിയത്.

മെയ് 31 ന് വൈകുന്നേരമാണ് തേങ്ങ എടുക്കാനായി തോട്ടിൽ ഇറങ്ങിയ മീനടം കാട്ടുമറ്റത്തിൽ ഈപ്പൻ തോമസ് (66) നെ കാണാതായത്,
തിരച്ചിൽ നടത്തിയിട്ടും ഇയാളെ കണ്ടെത്താനായിരുന്നില്ല. മീനടം വലിയതോടിൻ്റെ പുത്തൻപുരപ്പടി മുതൽ കൊടൂരാറ്റിലെ പുതുപ്പള്ളി ഭാഗത്ത് വരെ പാമ്പാടി പോലീസിന്റെയും ഫയർ ഫോഴ്സിൻ്റെയും, ഈരാറ്റുപേട്ടയിലെയും മണിമലയിലെയും ടീം എമർജൻസി കേരളയുടെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോട്ടിലേക്ക് ചാഞ്ഞ് കിടക്കുന്ന മരങ്ങളുടെയും, കുറ്റിച്ചെടികളുടെയും ഇടയിൽ കുടുങ്ങിക്കിടക്കാനുള്ള സാധ്യത കണക്കിലെടുത്തുള്ള അന്വേഷണവും നടത്തിയിരുന്നു. തുടർന്നുള്ള തിരച്ചിലിലാണ് മൃതദ്ദേഹം കണ്ടെത്തിയത്.

അഷ്റഫ്, അശോക് ഡി, റെജി, ഷിഹാബ് എന്നിവരാണ് ടീം എമർജൻസി ഈരാറ്റുപേട്ടയിൽ ഉണ്ടായിരുന്നത്.