കുമരകത്ത് വിൽപ്പനക്കെത്തിച്ച 01.21 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ കുമരകം പോലീസ് പിടികൂടി ; പിടിയിലായവർ സ്ഥിരം കുറ്റവാളികൾ

Spread the love

കുമരകം:  കുമരകത്ത് വിൽപ്പനക്കെത്തിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. തിരുവാർപ്പ് ജെറിൻ പി.ആർ (26), ചെങ്ങളം കിരൺ ( 24)കിളിരൂർ അഭിജിത്ത് ( 23) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജെറിനും സുഹൃത്തുക്കളും പരുത്തിയകം ഭാഗത്ത് മയക്കുമരുന്ന് വിൽപ്പനയ്ക്കായി നില്‍ക്കവേ. കുമരകം പോലീസ് സ്റ്റേഷൻ എസ്‌.എച്ച്.ഒ ഷിജി കെ യുടെ നിർദ്ദേശപ്രകാരം എസ്ഐ ഹരിഹരകുമാർ നായർ, ഗ്രേഡ് എസ്ഐ-ബസന്ത്, എഎസ്ഐ-റോയ്, എസ്‌ .സി പി ഒ മാരായ സജിത്ത്, സജയൻ, യേശുദാസ്, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ അതിസാഹസികമായി പിടിക്കൂടുകയായിരുന്നു.പ്രതികളുടെ ദേഹ പരിശോധന നടത്തിയതിൽ സിപ് കവറുകളിലാക്കി വില്പനയ്ക്ക്  സൂക്ഷിച്ച 01.21 ഗ്രാം എംഡിഎംഎ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം എക്സൈസ് റെയിഞ്ച്, കോട്ടയം ഈസ്റ്റ്, വെസ്റ്റ്,  കുമരകം സ്റ്റേഷനുകളിലായി എൻഡിപിഎസ് കൊലപാതകശ്രമം, അടിപിടി ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഈ കേസിലെ ഒന്നാംപ്രതി ജെറിൻ. മൂന്നാം പ്രതി അഭിജിത്തിന്റെ പേരിൽ കുമരകത്ത് എൻഡിപിഎസ് കേസ് നിലവിലുണ്ട്.പ്രതികളെ കോടതിയിൽ ഹാജരാക്കി.

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ അധ്യായന വർഷം തുടങ്ങുന്നതിനോട് അനുബന്ധിച്ച് ജില്ലയിൽ ആകമാനം കർശന പരിശോധനയും, ബോധവൽക്കരണവും തുടരുമെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് എ ഐ പി എസ് അറിയിച്ചു.