Spread the love

കോട്ടയം: ക്ഷാമം അനുഭവപ്പെട്ടതോടെ ഞെട്ടിക്കാന്‍ മുട്ടവില. തമിഴ്‌നാട്ടില്‍നിന്നുള്ള വരവ്‌ കുറഞ്ഞതോടെ മുട്ടയ്‌ക്ക് ചില്ലറ വില 6-7 രൂപയായി.
നാടന്‍ കോഴിമുട്ടയ്‌ക്ക് 8-9 രൂപയും. താറാവുമുട്ട 12-13 വരെയായി. ഈ വിലയ്‌ക്കും നാടന്‍ താറാവുമുട്ടകള്‍ ആവശ്യത്തിനു കിട്ടാനില്ലെന്നു ഹോട്ടല്‍ ഉടമകള്‍ ഉള്‍പ്പെടെ പറയുന്നു. വീടുകളിലെ കോഴിവളര്‍ത്തല്‍ കുറയുന്നതിനാല്‍ വില താഴാനുള്ള സാധ്യതയും വ്യാപാരികള്‍ കാണുന്നില്ല.

video
play-sharp-fill

കേരളത്തില്‍ പക്ഷിപ്പനിയെത്തുടര്‍ന്ന്‌ താറാവുകളെയും കോഴികളെയും കൂട്ടത്തോടെ കൊന്നൊടുക്കിയശേഷം പല ഫാമുകളും തുറക്കാത്തത് മുട്ടവിലയെ ബാധിച്ചതായി വ്യാപാരികള്‍ പറയുന്നു.

മണര്‍കാട്‌ ഉള്‍പ്പെടെ ഹാച്ചറികളില്‍ ഒന്നര വര്‍ഷത്തിലേറെയായി കുഞ്ഞുങ്ങളെ വിരിയിക്കുന്നുമില്ല. സ്വകാര്യ സംരംഭകരില്‍ പലരും പിന്‍മാറി.തമിഴ്‌നാട്ടിലെ നാമകല്ലില്‍നിന്നാണ്‌ ജില്ലയിലേക്കുള്ള കോഴിമുട്ട ഏറെയും എത്തുന്നത്‌. കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നും സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുട്ട എത്തിക്കുന്നുണ്ട്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തയിടെ കുടുംബശ്രീ ഗ്രാമീണമേഖലയില്‍ നാടന്‍ കോഴി ഫാമുകള്‍ വന്‍തോതില്‍ ആരംഭിച്ചിരുന്നുവെങ്കിലം വിപണിയില്‍ കാര്യമായ ചലനമുണ്ടാക്കിയിട്ടില്ല. മുട്ട ശേഖരിച്ച്‌ വിപണനം ചെയ്യുന്നതിന്‌ സര്‍ക്കാര്‍ തലത്തില്‍ സംവിധാനമില്ലാത്തതും മുട്ട കൂടുതലുണ്ടെങ്കില്‍ പ്രാദേശിക വിപണികളില്‍ വിറ്റുതീര്‍ക്കാനാവുന്നില്ലെന്നതും മുന്‍പ്‌ വലിയ പരിമിതിയായി.

ചെറുകിട കര്‍ഷകര്‍ക്കും സമാനമായ തിരിച്ചടിയുണ്ട്‌. കോഴിത്തീറ്റവില കൂടിയതും കര്‍ഷകരെ പിന്നോട്ടടിക്കുന്നു.മുട്ടവില ഉയര്‍ന്നതോടെ ഹോട്ടലുകാരും തട്ടുകട ഉടമകളും നട്ടം തിരിയുകയാണ്‌. മിക്ക തട്ടുകടകളുടെയും പ്രധാന വരുമാനം ഓംലെറ്റും ബുള്‍സ്‌ ഐയുമാണ്‌. പെട്ടെന്നു കൂട്ടിയാല്‍ ഉപയോക്‌താക്കള്‍ നഷ്‌ടമാകുമെന്നതിനാല്‍ വിലകൂട്ടാന്‍ പലരും മടിക്കുകയാണ്‌. ഹോട്ടലുകളില്‍ മുട്ടറോസ്‌റ്റിനു രണ്ടു മുതല്‍ അഞ്ചും രൂപ വരെ വര്‍ധിപ്പിച്ചു തുടങ്ങിയിട്ടുണ്ട്‌.