Spread the love

ഏറ്റുമാനൂർ : പട്ടിത്താനം ബൈ പാസിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. അപകടത്തിൽപ്പെട്ട കാറുകൾ ക്രെയിൻ ഉപയോഗിച്ച് മാറ്റിയാണ് ഗതാഗത തടസം ഒഴിവാക്കിയത്.

video
play-sharp-fill

കാണക്കാരി ലോകോളേജിനു സമീപം താമസിക്കുന്ന ഗിരീഷിനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്. രണ്ടു പേരെയും കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മണർകാട് ബൈപ്പാസിൽ നിന്നും അമിത വേഗത്തിൽ എത്തിയ കാർ എംസി
റോഡിലേയ്ക്കു പ്രവേശിക്കുമ്പോൾ മറ്റൊരു കാരിൽ ഇടിക്കുകയായിരുന്നു.ഈ കാർ തല കീഴായി മറിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറിഞ്ഞ കാറിനുള്ളിലുണ്ടായിരുന്ന രണ്ടു പേർക്കാണ് പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നാണ് പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചത്.

അപകടത്തിൽപ്പെട്ട കാർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സസ്മെന്റ് വിഭാഗം എം.വി.ഐ ആശാകുമാറിന്റെയും ഏറ്റുമാനൂർ പൊലീസിന്റെയും നേതൃത്വത്തിൽ ക്രെയിൻ ഉപയേഗിച്ച് ഉയർത്തിയാണ് ഗതാഗത തടസം ഒഴിവാക്കി വാഹനങ്ങൾ കടത്തിവിട്ടത്.