
ഇപ്പോള്‍ കുട്ടികളിലും കൗമാരക്കാരിലും ബ്രെയിൻ ട്യൂമർ സ്ഥിരമായ കാഴ്ചയായി മാറി. ദേശീയ ബ്രെയിൻ ട്യൂമർ സൊസൈറ്റിയുടെ കണക്കുകള്‍ പ്രകാരം 5 . 7 ശതമാനം പ്രാഥമിക ബ്രെയിൻ ട്യൂമറുകള്‍ ഇന്ന് 19 വയസ്സുവരെയുള്ള കുട്ടികളില്‍ കണ്ടു വരുന്നു.
സാധാരണ സംഭവിച്ചേക്കാവുന്ന രോഗാവസ്ഥകളാണ് കുട്ടികളിലെ ബ്രെയിൻ ട്യൂമർ ലക്ഷണങ്ങളായി കണ്ടുവരുന്നത്. ഇത് പലപ്പോഴും രക്ഷിതാക്കള്‍ ശ്രദ്ധിക്കാതെ വരികയും രോഗ നിർണയത്തില്‍ കാലതാമസമുണ്ടാക്കുകയും ചെയ്യും. കുട്ടികളില്‍ നേരത്തെയുള്ള രോഗനിർണയം വളരെ പ്രധാനമാണ്, കാരണം അവരുടെ വളർന്നു വരുന്ന തലച്ചോറിന് നാശം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. എംആർഐ അല്ലെങ്കില്‍ സിടി സ്കാനുകള്‍ രോഗ നിർണയത്തില്‍ അനിവാര്യമായ പങ്കുവഹിക്കുന്നു.
കുട്ടികളില്‍ രാവിലെയുള്ള അതിതീവ്രമായ തലവേദന ഒരു രോഗലക്ഷണമാണ്. കിടക്കുമ്ബോള്‍ തലച്ചോറിലെ മർദ്ദം വർധിക്കുന്നതിലൂടെ കൂടുതല്‍ വഷളാകും. ഇത് കൊണ്ടാണ് രാവിലെ തലവേദന അനുഭവപ്പെടുന്നത്. ഓക്കാനം, ഛർദ്ദി എന്നിവ പനിയുടെ അല്ലെങ്കില്‍ പനി സംബന്ധിത രോഗങ്ങളുടെ ലക്ഷണങ്ങളാണ്. എന്നിരുന്നാലും, അപൂർവ സന്ദർഭങ്ങളില്‍, ഇത് ബ്രെയിൻ ട്യൂമറിന്റെ ലക്ഷണങ്ങളായേക്കാം. ഈ സമയങ്ങളില്‍ തലവേദന കൂടിയുണ്ടെങ്കില്‍ വൈദ്യോപദേശം തേടണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യക്തമായ കാരണമൊന്നുമില്ലാതെ നിങ്ങളുടെ കുട്ടി അലസതയോ അധികമായി ഉറങ്ങുകയോ ചെയ്യുന്നത് ട്യൂമറിന്റെ ലക്ഷണമാകാം. നടക്കുമ്ബോള്‍ വീഴുന്നത് കൊച്ചുകുട്ടികളില്‍ പതിവാണെങ്കിലും ഗുരുതരമോ വഷളാകുന്നതോ ആയ ബാലൻസ് പ്രശ്നങ്ങള്‍ കുട്ടികളിലെ ബ്രെയിൻ ട്യൂമർ ലക്ഷണങ്ങളാകാം.