ക്യാമ്പിലുണ്ടായ മണ്ണിടിച്ചിൽ;കാണാതായ സൈനികന്റെ മൃത​ദേഹം കണ്ടെത്തി, മറ്റ് 5 പേർക്കായി തെരച്ചിൽ തുടർന്ന് കരസേന

Spread the love

ദില്ലി: സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലക്ഷദ്വീപ് സ്വദേശിയായ സൈനികൻ പി കെ സൈനുദ്ദീൻ്റെ മൃതദേഹം കണ്ടെത്തി. ആന്ത്രോത്ത് ദ്വീപ് സ്വദേശിയാണ് സൈനുദ്ദീൻ. മണ്ണിൽ പുതഞ്ഞ നിലയിൽ എട്ട് അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

video
play-sharp-fill

മൃതദേഹം മറ്റു നടപടികൾക്കായി മാറ്റി. രണ്ട് ദിവസത്തിനുളളിൽ മൃതദേഹം ലക്ഷദ്വീപിൽ എത്തിക്കുമെന്ന് കരസേന വൃത്തങ്ങൾ അറിയിച്ചു. കാണാതായ മറ്റു അഞ്ചു പേർക്കായി തെരച്ചിൽ തുടരുന്നതായും ഇന്ത്യൻ കരസേന വ്യക്തമാക്കി.

കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലുണ്ടാകുന്നത്. വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്ന വിനോദ സഞ്ചാരികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. വടക്കൻ സിക്കിമിലെ ലാച്ചുങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികളുടെ ആദ്യ ബാച്ചിനെ സുരക്ഷിതമായി ഒഴിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group