സ്ഥലംമാറ്റ ഉത്തരവിന് പിന്നാലെ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

പാലക്കാട്‌: സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച് പിന്നാലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് പള്ളിക്കുറുപ്പ് ഹൈ സ്‌കൂളിലെ നോൺ ടീച്ചിങ് ജീവനക്കാരനായ അനൂപാണ് മരിച്ചത്.

video
play-sharp-fill

ഇന്ന് വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. സ്‌കൂളിൽ രാത്രി ഡ്യൂട്ടിക്കെത്തിയ വാച്ച്‌മാനാണ് സംഭവം ആദ്യം കണ്ടത്. പിന്നാലെ പൊലീസിനെയും സ്‌കൂൾ അധികൃതരെയും വിവരമറിയിച്ചു.

പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അടക്കാപുത്തൂർ സ്‌കൂളിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് മരണം. അനൂപിൻ്റേത് ആത്മഹത്യയെന്നാണ് നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group