സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്തത് നടുറോഡില്‍; വന്‍ അപകടം ഒഴിവായത് പൈലറ്റിന്റെ സമയോചിത ഇടപെടലില്‍

Spread the love

ഡെറാഡൂണ്‍: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്തത് നടുറോഡില്‍.

video
play-sharp-fill

ഉത്തരാഖണ്ഡിവെ ഗുപ്തകാശിയിലാണ് അഞ്ച് യാത്രക്കാരുമായി ഹെലികോപ്റ്റര്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

കേഥാര്‍നാഥ് ധാമിലേക്ക് പോകുകയായിരുന്നു ഹെലികോപ്റ്റര്‍. ടേക്കോഫ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് സാങ്കേതിക തകരാറുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ എമര്‍ജന്‍സി ലാന്‍ഡിംഗ് വേണ്ടിവന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൈലറ്റിന്റെ സമയോചിത ഇടപെടല്‍ കാരണമാണ് വന്‍ അപകടം ഒഴിവായത്. സാങ്കേതിക തകരാര്‍ മൂലം റോഡിന്റെ നടുവില്‍ അടിയന്തരമായി ഹാര്‍ഡ് ലാന്‍ഡ് ചെയ്തത്.

കളക്ടീവ് കണ്‍ട്രോളിന് തകരാര്‍ സംഭവിച്ചതായി പൈലറ്റ് ക്യാപ്റ്റന്‍ ആര്‍.പി.എസ് സോധി റിപ്പോര്‍ട്ട് ചെയ്യുകയും ഹെലിപാഡിന് തൊട്ടുതാഴെയുള്ള റോഡില്‍ നിയന്ത്രിത ലാന്‍ഡിങ് നടത്തുകയുമായിരുന്നു.