
കോട്ടയം: കേരളത്തിലെ ബേക്കറി വ്യവസായികളുടെ സംഘടനയായ ബേക്കേഴ്സ് അസോസിയേഷൻ കേരള (ബേക്ക്) സംഘടിപ്പിക്കുന്ന കോട്ടയം ജില്ലാ
കൺവൻഷനും, കുടുംബ സംഗമവും 2025 ജൂൺ 8-ാം തീയതി കോട്ടയം ഐതോസ്യ കൺവെൻഷൻ സെൻററിൽ വച്ച് നടക്കും.
തുറമുഖ-സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി വി. എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ എസ് എസ് എൽസി, പ്ലസ് 2 പരീക്ഷകൾക്ക് ഉന്നത വിജയം നേടിയ ബേക്ക് അസോസിയേഷനിലെ കുട്ടികൾക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മൊമെൻ്റോ നൽകി ആദരിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യൻ പര്യവേക്ഷകനും, പ്രസാധകനും, വ്യവസായിയും, മാധ്യമപ്രവർത്തകനുമായ സന്തോഷ് ജോർജ് കുളങ്ങര ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും.
അക്ഷരനഗരിയുടെ ഭക്ഷണപെരുമ വിളിച്ചറിയിക്കുന്ന ചടങ്ങിൽ കോട്ടയം ജില്ലയിലെ 500 ലധികം ബേക്കറി വ്യവസായികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും.
ഉദ്ഘാടനത്തിന് ശേഷം ബേക്ക് കുടുംബാംഗങ്ങളുടെ കലാപരിപാടികളും തുടർന്ന് ഡിജെയും ഡിന്നറും ഉണ്ടാകുമെന്ന ജില്ലാ പ്രസിഡന്റ്റ റോയ് ജോർജ് ,
ജില്ലാ ജന. സെക്രട്ടറി ആനന്ദ് സി. രമേഷ് .
ജില്ലാ ട്രഷറർ അലക്സ് തോമസ് എന്നിവർ അറിയിച്ചു