Spread the love

തൃശ്ശൂർ :  പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെന്ന് കരുതുന്ന കോട്ടയം ചങ്ങനാശ്ശേരി ഇത്തിത്താനം കൊല്ലമറ്റത്ത് പ്രേംകുമാർ(46)നെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് ഇറക്കി പോലീസ്.

video
play-sharp-fill

2019-ല്‍ കാമുകിയ്ക്കൊപ്പം ചേർന്ന് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയായിരുന്നു ഇയാള്‍. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം പടിയൂർ പഞ്ചായത്ത് ഓഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശിനി കൈതവളപ്പില്‍ സ്വദേശിനിയായ രേഖയെ വിവാഹം കഴിക്കുകയായിരുന്നു, എന്നാൽ കഴിഞ്ഞദിവസം അവിഹിതബന്ധം ആരോപിച്ച് രേഖയെയും അമ്മയെയും ഇയാൾ കൊലപ്പെടുത്തി കടന്നു കളയുകയായിരുന്നു.

ഹോട്ടലുകളും ബാറുകളും കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന പ്രേംകുമാർ തിരുവനന്തപുരം കേരള- തമിഴ്നാട് അതിർത്തിയിലോ കൊല്ലം പത്തനംതിട്ട ആലപ്പുഴ ഇടുക്കി ജില്ലകളിലെ ബാർ ഹോട്ടലുകളിലോ റിസോർട്ടുകളിലോ ജോലി ചെയ്യാൻ സാധ്യത കൂടുതലാണ് കൂടാതെ ബസിലോ ട്രെയിനിലോ ആണ് യാത്ര ചെയ്യുക അതിനാൽ ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഈ നമ്പറുകളിലോ അറിയിക്കുക  : ഇൻസ്‌പെക്ടർ, കാട്ടൂർ പോലീസ് സ്റ്റേഷൻ: 9497947203 ഡി വൈ എസ് പി ഇരിഞ്ഞാലക്കുട : 9497990088, ജില്ലാ പോലീസ് മേധാവി, തൃശൂർ റൂറൽ : 9497996978

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group