
കിയംകുളം: ബൈക്ക് നിയന്ത്രണം വിട്ട് ദേശിയപാതയില്‍ ഓട നിര്‍മ്മാണത്തിനായി കുഴിച്ച കുഴിയില്‍ വീണ് യുവാവ മരിച്ചു.
ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി സര്‍വീസ് റോഡില്‍ ഓടയ്ക്കായി കുഴിച്ച കുഴിയില്‍ വീണാണ് അപകടം. നൂറനാട് എരുമക്കുഴി ബാലന്‍പറമ്പില്‍ മഹേഷ് ബാബുവിന്റെ മകന്‍ ആരോമല്‍ (23) ആണ് മരിച്ചത്.
ഇന്നലെ രാത്രി 10ന് കെപിഎസി ജംക്ഷനു സമീപമാണ് അപകടം. സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് കുഴിയില്‍ വീഴുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോമലിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുക ആയിരുന്നു. കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്.







