Spread the love

കൊല്ലം : എസ് എഫ് ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ എസ് യു.

video
play-sharp-fill

കൊല്ലം എസ് എൻ കോളേജിൽ നടന്ന കേരള യൂണിവേഴ്സിറ്റി
കലോത്സവത്തിനിടെ ആക്രമണം അഴിച്ചുവിട്ട എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്.

എസ് എഫ് ഐ മർദ്ദനത്തിൽ കെഎസ്‍യുവിന്റെ ജില്ലാ കമ്മറ്റി അംഗങ്ങൾക്കടക്കം ക്രൂരമായ മർദ്ദനമേറ്റിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുമായി ബന്ധപ്പെട്ട് കമ്മീഷണർക്കടക്കം പരാതി നൽകിയിട്ടും പ്രതികളെ പിടികൂടാൻ പോലീസ് തയ്യാറായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കെഎസ്‌യു കൊല്ലം ജില്ലാ കമ്മിറ്റി ബന്ദിന് ആഹ്വാനം ചെയ്തത്.