കമ്പംമെട്ട് മൂങ്കിപ്പള്ളത്ത് കഞ്ചാവുമായി ഇരട്ട സഹോദരന്മാർ പിടിയിൽ; കഞ്ചാവ് പിടികൂടിയത് കിടപ്പുമുറിയിലെ ബാഗിനുള്ളിൽ നിന്നും: കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇരുവരെയും പിടികൂടിയത്  

Spread the love

ഇടുക്കി: കമ്പംമെട്ട് മൂങ്കിപ്പള്ളത്ത് 750 ഗ്രാം കഞ്ചാവുമായി ഇരട്ടസഹോദരർ പിടിയിൽ.  കുട്ടൻതറപ്പേൽ സിജോ (30), സജോ (30) എന്നിവരെ കമ്പംമെട്ട് പോലീസാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ ഉണക്ക കഞ്ചാവ് സജോ തോമസ് താമസിച്ചിരുന്ന വീടിന്റെ കിടപ്പുമുറിയിൽ ബാഗിനുള്ളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

video
play-sharp-fill

കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ്റെ നേതൃത്വത്തിൽ കമ്പംമെട്ട് പോലീസ് സബ് ഇൻസ്പെക്ടർ ബിനോയ് എബ്രഹാം, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ പി ബിന്ദു, സിവിൽ പോലീസ് ഓഫീസർമാരായ റിയാസ്, ബിബിൻ ദിവാകരൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ചുറ്റുപാടുകളിൽ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ കേരള പോലീസിന്റെ “യോദ്ധാവ്” 9995966666 വാട്സ്ആപ്പ് നമ്പറിലേക്ക് സന്ദേശം അയയ്ക്കുക. ഇത്തരത്തിൽ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങൾ രഹസ്യം ആയിരിക്കും. കൂടാതെ ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട ഇത്തരം വിവരങ്ങൾ ജില്ല നാർകോട്ടിക് സെല്ലിന്റെ 9 4 9 7 9 1 2 5 9 4 എന്ന നമ്പറിലും അറിയിക്കാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group