Spread the love

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ട വിരമിക്കല്‍. വിരമിക്കുന്നത് 11000 ത്തോളം ജീവനക്കാരാണ്.

video
play-sharp-fill

കെഎസ്‌ഇബിയില്‍ നിന്ന് 1022 പേരും സെക്രട്ടറിയേറ്റില്‍ നിന്ന് മാത്രം 221 പേരുമാണ് വിരമിക്കുന്നത്.

ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതിന് മുന്‍പ് സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ മെയ് 31 ജനന തിയതിയായി ചേര്‍ക്കാറുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുമൂലം ഔദ്യോഗിക രേഖകളിലും ജനനതീയതി ഇതായി മാറി. ഇതോടെയാണ് മെയ് 31 കൂട്ടവിരമിക്കല്‍ തീയതിയായി മാറിയത്. കഴിഞ്ഞവര്‍ഷം മെയ് 31ന്

സംസ്ഥാനത്ത് 16000തോളം ജീവനക്കാരാണ് വിരമിച്ചത്. വിരമിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഈ വര്‍ഷം 6000 കോടിയോളം രൂപ സര്‍ക്കാര്‍ കണ്ടെത്തേണ്ടി വരും.