
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ട വിരമിക്കല്‍. വിരമിക്കുന്നത് 11000 ത്തോളം ജീവനക്കാരാണ്.
കെഎസ്ഇബിയില്‍ നിന്ന് 1022 പേരും സെക്രട്ടറിയേറ്റില്‍ നിന്ന് മാത്രം 221 പേരുമാണ് വിരമിക്കുന്നത്.
ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതിന് മുന്‍പ് സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ മെയ് 31 ജനന തിയതിയായി ചേര്‍ക്കാറുണ്ടായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുമൂലം ഔദ്യോഗിക രേഖകളിലും ജനനതീയതി ഇതായി മാറി. ഇതോടെയാണ് മെയ് 31 കൂട്ടവിരമിക്കല്‍ തീയതിയായി മാറിയത്. കഴിഞ്ഞവര്‍ഷം മെയ് 31ന്
സംസ്ഥാനത്ത് 16000തോളം ജീവനക്കാരാണ് വിരമിച്ചത്. വിരമിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്കാന് ഈ വര്‍ഷം 6000 കോടിയോളം രൂപ സര്‍ക്കാര്‍ കണ്ടെത്തേണ്ടി വരും.







