Spread the love

നാഗർകോവിൽ: നാഗർകോവിലിൽ കരുങ്കലിനു സമീപം എട്ടുമാസം പ്രായമുള്ള കുട്ടിയെ ഉള്‍പ്പെടെ മൂന്ന് മക്കളെ കെട്ടിയിട്ട് മർദ്ദിച്ച പാസ്റ്ററെ പോലീസ് അറസ്റ്റുചെയ്തു.കരുങ്കല്‍ പുല്ലത്തുവിളയില്‍ വാടകയ്ക്കു താമസിക്കുന്ന കിങ്സിലി ഗില്‍ബർട്ട് (45) ആണ് അറസ്റ്റിലായത്.

video
play-sharp-fill

കഴിഞ്ഞ ദിവസം രാത്രി കുട്ടികളുടെ നിലവിളികേട്ട അയല്‍വാസികള്‍ വീട്ടില്‍ ചെന്നപ്പോള്‍ കതകു പൂട്ടിയിട്ടിരുന്നു. പാസ്റ്ററെ വിളിച്ചിട്ടും കതകു തുറക്കാതായപ്പോള്‍, അയല്‍വാസികള്‍ കരുങ്കല്‍ പോലീസിനു വിവരം നല്‍കി. പോലീസ് എത്തിയശേഷം കതകു തുറന്നപ്പോള്‍ മൂന്ന് കുട്ടികളെയും കയറില്‍ കെട്ടിയിട്ടനിലയിലാണ് കണ്ടത്.

കുട്ടികളുടെ ദേഹത്ത് അടിയുടെ പാടുകളുമുണ്ടായിരുന്നു. കുട്ടികളെ വീട്ടില്‍ അടച്ചിട്ടശേഷമാണ് കിങ്സിലി ഗില്‍ബർട്ടും ഭാര്യയും വിവിധ സ്ഥങ്ങളില്‍ പ്രാർഥനയ്ക്കു പോകുന്നത്. കഴിഞ്ഞ ദിവസം പ്രാർഥനയ്ക്കു പോയവർ തിരികേ വരുമ്ബോള്‍ കുട്ടികള്‍ അടുത്ത വീട്ടിലെ കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്നു. വീട്ടില്‍നിന്ന് പുറത്തിറങ്ങിയതിനുള്ള ശിക്ഷയായാണ് കെട്ടിയിട്ടു മർദിച്ചതെന്ന് പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group