Spread the love

മയ്യഴി: മാഹിയില്‍ മദ്യത്തിന് വില കൂടി.

video
play-sharp-fill

എക്‌സൈസ് തീരുവ കൂട്ടിയതിന് പിന്നാലെയാണ് വില വർദ്ധിച്ചത്. പത്ത് മുതല്‍ ഇരുപത് ശതമാനം വരെയാണ് വില കൂടിയിരിക്കുന്നത്.

നേരത്തെ അൻപത് ശതമാനം വില വർദ്ധിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
അൻപത്‌ ശതമാനം വില വർദ്ധിപ്പിക്കുന്നത് മദ്യവില്‍പനയെ വലിയ രീതിയില്‍ ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ച്‌ ലിക്കർ മർച്ചന്റ് അസോസിയേഷൻ പ്രതിഷേധിച്ചിരുന്നു. ഇതോടെയാണ് വർദ്ധനവ് പത്ത് മുതല്‍ ഇരുപത് ശതമാനത്തോളമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കഴിഞ്ഞ ബുധനാഴ്ച മുതല്‍ മദ്യശാല ഉടമകള്‍ വാങ്ങിയ മദ്യത്തിന് മാത്രമായിരിക്കും പുതിയ വില ബാധകം. ഇക്കാര്യം പുതുച്ചേരി ലീഗല്‍ മെട്രോളജി നിർദേശം നല്‍കിയിട്ടുണ്ട്. പഴയ മദ്യം പുതിയ വിലയ്ക്ക് വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പട്ടാല്‍ മദ്യശാല ഉടമകള്‍ക്ക് പിഴ ചുമത്തും.