Spread the love

കൊച്ചി: വൈകുന്നേരം ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി വധഭീഷണി മുഴക്കിയ യുവാവിനെ തിരയുന്നു.

video
play-sharp-fill

എറണാകുളം ജില്ലയിലെ നെട്ടൂരിലാണ് സംഭവം. പത്തു വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. കുട്ടികളെ തട്ടികൊണ്ടു പോകാനായിരുന്നു അക്രമിയുടെ ശ്രമമെന്ന് പെണ്‍കുട്ടികളില്‍ ‘ ഒരാളുടെ പിതാവ് പറഞ്ഞു.

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ കുട്ടികളുടെ നേരെ യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. സ്‌കൂട്ടറിലെത്തിയ യുവാവാണ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. വൈകിട്ട് 6.45ഓടെ ട്യൂഷന്‍ കഴിഞ്ഞു മടങ്ങുകയായിരുന്നു കുട്ടികള്‍. കുട്ടികള്‍ പോകുന്ന വഴിക്ക് സമീപം സ്‌കൂട്ടര്‍ നിര്‍ത്തിയ ശേഷം യുവാവ് നഗ്‌നതാപ്രദര്‍ശനം നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ ഇയാള്‍ മിഠായി നല്‍കി കുട്ടികളെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചു. അപകടം മനസ്സിലാക്കിയ കുട്ടികളിലൊരാള്‍ ഒരു മിഠായി കൂടി വേണമെന്ന് പറഞ്ഞു. യുവാവ് ഇതെടുക്കാന്‍ തിരിഞ്ഞ സമയം കുട്ടികള്‍ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.