മഴയല്ലേ…! തണുപ്പ് മാറാൻ ചൂടോടെ ഒരു സൂപ്പ് കുടിച്ചാലോ? ഓട്സ് വെച്ച്‌ ഒരു ഹെല്‍ത്തി സൂപ്പ് തയ്യാറാക്കാം

Spread the love

കോട്ടയം: ഓട്സ് വെച്ച്‌ ഒരു ഹെല്‍ത്തി സൂപ്പ് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തില്‍ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.

video
play-sharp-fill

ഒരു ഓട്സ് സൂപ്പ് റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്സ്- ഒരു കപ്പ്
പാല്‍- അരക്കപ്പ്
ഉള്ളി, കാരറ്റ്, വെളുത്തുള്ളി, ഒറിഗാനോ- ഒന്ന് വീതം
കുരുമുളക് പൊടി- ആവശ്യത്തിന്
മല്ലിയില- ആവശ്യത്തിന്
ഒലിവ് ഓയില്‍
തയ്യാറാക്കുന്ന വിധം

ആദ്യമായി ഒരു ഫ്രയിങ് പാനെടുത്ത് അതിലേക്ക് ഒലിവ് ഓയില്‍ ഒഴിച്ച്‌ ചൂടാക്കുക . ശേഷം വെളുത്തുള്ളി ചേർത്ത് സ്വർണ്ണ തവിട്ട് നിറമാകുന്നതുവരെ വഴറ്റുക, തുടർന്ന് ഉള്ളി ചേർത്ത് ചെറുതായി തവിട്ട് നിറമാകുന്നതുവരെ വഴറ്റുക. ഇനി ഇതിലേക്ക് കാരറ്റ് കൂടി ചേര്‍ക്കാം.കാരറ്റിന്റെ പച്ചമണം വരുന്നതുവരെ വഴറ്റുന്നത് തുടരണം.

അടുത്തതായി ഇതിലേക്ക് ഓട്ട്സ് ചേര്‍ക്കാവുന്നതാണ്. ഓട്ട്സിട്ട ശേഷം ഒരു മൂന്ന് മിനിറ്റ് നേരത്തേക്ക് ഇത് വ‍ഴറ്റണം. പിന്നീട് വെള്ളം ചേർത്ത് ഓട്സ് വേവുന്നത് വരെ മൂടിവെച്ച്‌ വേവിക്കാം. വെള്ളം ഏകദേശം വറ്റി പച്ചക്കറികള്‍ മൃദുവാകുമ്പോള്‍ പാല്‍ ചേർത്ത് 5 മിനിറ്റ് നേരത്തേക്ക് ഒന്നുകൂടി ഇത് തിളപ്പിക്കുക. ഇനി ഒറിഗാനോ, കുരുമുളക് പൊടി, ആ‍വശ്യത്തിന് ഉപ്പ് എന്നിവകൂടി ചേര്‍ക്കാവുന്നതാണ്. ഏറ്റവും ഒടുവിലായി മല്ലിയില വിതറി ഇത് അലങ്കരിക്കാം. നെയ്യില്‍ വറുത്ത ബ്രെഡ് അല്ലെങ്കില്‍ സൂപ്പ് സ്റ്റിക്കുകളുടെ കൂടെ ഇത് ചൂടോടെ വിളമ്പാം.