ഇനി സ്കെച്ചും തണ്ടപ്പേരും ഡിജിറ്റലായി നിർബന്ധം; കേരളത്തിൽ ഭൂമി കൈമാറ്റത്തിന് പുതിയ ചട്ടങ്ങൾ

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൽ സർവേ പൂർത്തിയാക്കി അന്തിമ വിജ്‌ഞാപനം ചെയ്ത വില്ലേജുകളിൽ ഭൂമി രജിസ്ട്രേഷനു മുൻപായി പോക്കുവരവിനുള്ള അപേക്ഷ ഇനിമുതൽ സമർപ്പിക്കേണ്ടതാണ്. ഈ നടപടിക്ക് അടിസ്ഥാനമാകുന്ന പോക്കു വരവു ചട്ടങ്ങളിൽ സർക്കാർ ഭേദഗതി വരുത്തി.

video
play-sharp-fill

പുതുക്കിയ ചട്ടങ്ങൾ ഇപ്രകാരം, ഭൂമി രജിസ്ട്രേഷൻ നടപടികൾ നടത്തുന്നത് സംയോജിത പോർട്ടലായ ‘എന്റെ ഭൂമി’ മുഖേന മാത്രമേ നടത്താനാകു. കൂടാതെ ഇനി മുതൽ ഭൂമി കൈമാറ്റത്തിന് ഡിജിറ്റലായി തയാറാക്കിയ സ്കെച്ചും തണ്ടപ്പേരും നിർബന്ധമാണ്.

‘എന്റെ ഭൂമി’ (ILIMS) പോർട്ടൽ വഴി ബന്ധപ്പെട്ട ഭൂവുടമയോ അതിനായി ചുമതലപ്പെടുത്തിയ ആളോ ഓൺലൈനായി ഡിജിറ്റൽ പ്രീ മ്യൂട്ടേഷൻ സ്കെച്ചിനും തണ്ടപ്പേരിനും അപേക്ഷിക്കണം. ശേഷം സർവേയർ സ്ഥലപരിശോധന നടത്തി സ്കെച്ച് തയറാക്കുകയും, വില്ലേജ് ഓഫിസർ പരിശോധിച്ച് തണ്ടപ്പേർ പകർപ്പ് തയാറാക്കുകയും ചെയ്യണം. ഈ രേഖകൾ സംയോജിത പോർട്ടൽ വഴി ആധാരത്തോടൊപ്പം ചേർത്ത് സബ് രജിസ്ട്രാർ ഓഫിസിൽ രജിസ്‌റ്റർ ചെയ്യും. തുടർന്ന് ഭൂമിയുടെ പോക്കുവരവ് ഓൺലൈനായിത്തന്നെ വില്ലേജ് രേഖകളിൽ ഉൾപ്പെടുത്തി ഓൺലൈനായി കരമടയ്ക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപേക്ഷ നൽകിയാൽ 4 ദിവസത്തിനകം സർവേ സ്കെച്ചും തണ്ടപ്പേരും ഓൺലൈനായി നൽകണം. സംയോജിത പോർട്ടൽ വഴി ആധാരം രജിസ്ട്രേഷൻ പ്രക്രിയ നിലവിൽ വന്നാൽ, ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ നടക്കുന്ന തട്ടിപ്പുകൾക്ക് തടയാകാൻ സാധിക്കും.