മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് ആശ്വാസം; ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി

Spread the love

കൊച്ചി: ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി.തൊടുപുഴ ബസ് സ്റ്റാൻഡിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഇടപ്പള്ളിയിലെ പബ്ലിക് സ്‌കൂളിൽ എട്ടാം ക്ലാസ് സേ പരീക്ഷയെഴുതാൻ പോയ കുട്ടിയെയാണ് ഇന്നലെ കാണാതായത്. രാവിലെ പിതാവാണ് സ്‌കൂട്ടറിൽ സ്‌കൂളിൽ വിട്ടത്. തിരിച്ച് എത്താതിരുന്നതിനെ തുടർന്ന് സ്‌കൂളിലെ സി സി ടിവി ദൃശ്യം പരിശോധിച്ചപ്പോൾ രാവിലെ 9.25ന് സ്‌കൂളിൽ നിന്ന് പോയതായി കണ്ടെത്തി.

video
play-sharp-fill

ഉച്ചയായിട്ടും തിരികെ എത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ എളമക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇടപ്പള്ളി ലുലു മാളിലെ സി സി ടിവിയിലും വിദ്യാർത്ഥിയുടെ ദൃശ്യമുണ്ടായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്.