ഫോണില്‍ സംസാരിച്ചുകൊണ്ട് അപകടകരമാം വിധം ഡ്രൈവിങ്; കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ സ്പെൻഡ് ചെയ്തു

Spread the love

കോഴിക്കോട്: ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച ബസ് ഡ്രൈവറെ സസ്‌പെന്റ് ചെയ്തു.

video
play-sharp-fill

കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസിന്റെ ഡ്രൈവർക്കെതിരെയാണ് നടപടി. വാഹനം ഓടിക്കുന്നതിനിടെ ഫോണില്‍ സംസാരിച്ചുകൊണ്ട് അപകടകരമാം വിധം ഡ്രൈവ് ചെയ്തിനാലാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്.

തിരുവനന്തപുരം സെൻട്രല്‍ യൂണിറ്റിലെ സ്വിഫ്റ്റ് ഡ്രൈവറായ ജെ. ജയേഷിനെയാണ് സർവീസില്‍ നിന്നും സസ്പെൻഡ് ചെയ്തത്. താമരശ്ശേരി ചുരം കയറുമ്പോഴാണ് ഇയാള്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് അപകടകരമാം വിധം ഡ്രൈവ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമ്പാനൂര്‍-സുല്‍ത്താന്‍ബത്തേരി യാത്രക്കിടെയായിരുന്നു സംഭവം. ബസില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാരിയാണ് ഗതാഗത നിയമലംഘനത്തിന്റെ ദൃശ്യങ്ങള്‍ പകർത്തിയത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമാമായി പ്രചരിച്ചതിനെ പിന്നാലെയായിരുന്നു ഡ്രൈവർക്കെതിരെ നടപടി.