സൗദി ബാലനെ കൊലപ്പെടുത്തിയ കേസിൽ 19 വര്‍ഷമായി ജയിലില്‍; അബ്ദുല്‍ റഹീമിന് 20 വര്‍ഷം തടവ് ശിക്ഷ: ശിക്ഷാ കാലാവധി പൂർത്തിയായതിനാല്‍ മാസങ്ങള്‍ക്കകം റഹീമിന് പുറത്തിറങ്ങാനാകും

Spread the love

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫെറോക് സ്വദേശി അബ്ദുല്‍ റഹീമിന് ഒരു വർഷത്തിനകം മോചനം. സൗദി ബാലനെ കൊലപ്പെടുത്തിയ കേസില്‍ നിലവില്‍ ശിക്ഷാ കാലാവധി പൂർത്തിയായതിനാല്‍ മാസങ്ങള്‍ക്കകം റഹീമിന് പുറത്തിറങ്ങാനാകും. കേസില്‍ 20 വർഷമാണ് സൗദി കോടതി തടവ് ശിക്ഷവിധിച്ചത്.

video
play-sharp-fill

34 കോടി രൂപ ദയാധനം സ്വീകരിച്ച്‌ സൗദി കുടുംബം മാപ്പ് നല്‍കിയതോടെ കഴിഞ്ഞ ജൂലായ് രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. സൗദി ബാലൻ അനസ് കൊല്ലപ്പെട്ട കേസില്‍ 19 വർഷമായി ജയിലില്‍ കഴിയുകയാണ് അബ്ദുല്‍ റഹീം.

2006 ഡിസംബർ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്ബോള്‍ ട്രാഫിക് സിഗ്നല്‍ കട്ട് ചെയ്യാൻ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാൻ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group