കൊച്ചി: പ്ലാസ്റ്റിക് മാലിന്യം തിന്ന് മ്യഗങ്ങള്‍ ചത്തതിനെ തുടർന്ന് ശബരിമലയില്‍ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശവുമായി ഹൈക്കോടതി.
ശബരിമലക്ക് സമീപം മാലിന്യം തള്ളുന്നതിനും കത്തിക്കുന്നതിനും ഉത്തരവാദികളായവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കണമെന്നാണ് നിർദ്ദേശം.
പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമാണ് ശബരിമല ക്ഷേത്രം, പ്രദേശത്ത് പ്ലാസ്റ്റിക് മാലിന്യം കഴിച്ച് രണ്ട് ആനകളും ഗർഭിണിയായ ഒരു സാംഭർ മാനും ചത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാലിന്യം തിന്നാൻ ആനകള്‍ കൂട്ടത്തോടെ വരുന്നതായി ശബരിമല ഡെപ്യൂട്ടി ഡയറക്ടർ കോടതിയെ അറിയിച്ചു. തുടർന്നാണ് ദേവസ്വം ബെഞ്ചിന്റെ ഇടപെടല്‍.