പ്ലാസ്റ്റിക് മാലിന്യം തിന്ന് മൃഗങ്ങൾ ചാകുന്നു; ശബരിമലയില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയുമായി ഹൈക്കോടതി

Spread the love

കൊച്ചി: പ്ലാസ്റ്റിക് മാലിന്യം തിന്ന് മ്യഗങ്ങള്‍ ചത്തതിനെ തുടർന്ന് ശബരിമലയില്‍ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശവുമായി ഹൈക്കോടതി.

video
play-sharp-fill

ശബരിമലക്ക് സമീപം മാലിന്യം തള്ളുന്നതിനും കത്തിക്കുന്നതിനും ഉത്തരവാദികളായവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കണമെന്നാണ് നിർദ്ദേശം.

പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമാണ് ശബരിമല ക്ഷേത്രം, പ്രദേശത്ത് പ്ലാസ്റ്റിക് മാലിന്യം കഴിച്ച്‌ രണ്ട് ആനകളും ഗർഭിണിയായ ഒരു സാംഭർ മാനും ചത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാലിന്യം തിന്നാൻ ആനകള്‍ കൂട്ടത്തോടെ വരുന്നതായി ശബരിമല ഡെപ്യൂട്ടി ഡയറക്ടർ കോടതിയെ അറിയിച്ചു. തുടർന്നാണ് ദേവസ്വം ബെഞ്ചിന്റെ ഇടപെടല്‍.