video
play-sharp-fill

Saturday, May 17, 2025
HomeMainഅമ്പലത്തിൽ പോകുവായെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി ; തിരുവനന്തപുരത്ത് നിന്ന് കാണാതായ ആറാം ക്ലാസുകാരനെ...

അമ്പലത്തിൽ പോകുവായെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി ; തിരുവനന്തപുരത്ത് നിന്ന് കാണാതായ ആറാം ക്ലാസുകാരനെ കണ്ടെത്തി

Spread the love

തിരുവനനന്തപുരം: തിരുവനന്തപുരം പുത്തൻകോട്ടയിൽ നിന്ന് കാണാതായ 11 കാരനെ കണ്ടെത്തി. തൃപ്പുണിത്തുറയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

തിരുവനന്തപുരത്ത്‌ നിന്ന് ട്രെയിൻ മാർ​ഗമാണ് കുട്ടി എറണാകുളത്ത് എത്തിയത് എന്നാണ് വിവരം. ആറാം ക്ലാസുകാരനായ കുട്ടിയെ ഇന്നലെ വൈകുന്നേരം മുതലാണ് കാണാതായത്.

അമ്പലത്തിൽ പോകാൻ എന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്. ഫോർട്ട് പൊലീസ് കേസെടുത്തു അന്വേഷണം തുടരുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments