
വളരെ ചെറിയ കാലം കൊണ്ട് തന്നെ ആരാധകരുടെ മനസ്സിൽ ഇടംപിടിച്ച നടിയാണ് സായി പല്ലവി. മലയാളത്തിൽ മാത്രമല്ല നടിക്ക് തമിഴിലും തെലുങ്കിലും ആരാധകരുണ്ട് സൂര്യ, ദുല്‍ഖർ സല്‍മാൻ, നിവിൻ പോളി, ധനുഷ്, നാനി, അടക്കമുള്ള പ്രമുഖതാരങ്ങളുടെ നായികയായ സായ് പല്ലവി നിലപാടുകളുടെ പേരില്‍ എന്നും വാർത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ, താരം ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യൽ മീഡിയകളിൽ വീണ്ടും വൈറലാകുകയാണ്.
“ദുല്‍ഖർ സല്‍മാനൊപ്പം അഭിനയിച്ച കലി എന്ന ചിത്രത്തില്‍ കാർ ഓടിക്കാൻ അറിയാത്ത ആളായാണ് അഭിനയിച്ചതെന്നും എന്നാല്‍ ശരിക്കും തനിക്ക് കാർ ഓടിക്കാൻ അറിയാമായിരുന്നു എന്നാൽ ലൈസെൻസ് ഇല്ല അത് കൊണ്ട് ദുൽഖർ തനിക്ക് കാർ ഓടിക്കാൻ അറിയുമെന്ന് വിശ്വസിച്ചില്ല. ദുൽഖറിന് എന്റെ കൂടെ കാറിൽ ഇരിക്കാൻ പേടിയായിരുന്നു”സായ് പല്ലവി അഭിമുഖത്തിൽ പങ്കുവച്ചത് ഇതായിരുന്നു.


