video
play-sharp-fill

കോട്ടയം വെളിയന്നൂരിൽ നിയന്ത്രണം വിട്ട കാർ  ഇടിച്ച് ലോട്ടറി തൊഴിലാളിക്ക് ദാരുണാന്ത്യം ; പരിക്കേറ്റ മറ്റു രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അപകടത്തിൽ പെട്ടത് പാലായിൽ നിന്നും എറണാകുളത്തേക്ക് പോയ കാർ

കോട്ടയം വെളിയന്നൂരിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് ലോട്ടറി തൊഴിലാളിക്ക് ദാരുണാന്ത്യം ; പരിക്കേറ്റ മറ്റു രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അപകടത്തിൽ പെട്ടത് പാലായിൽ നിന്നും എറണാകുളത്തേക്ക് പോയ കാർ

Spread the love

കോട്ടയം: കോട്ടയം വെളിയന്നൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു. മൂവാറ്റുപുഴ സ്വദേശി മാത്യു പി. ജെ (65) ആണ് മരിച്ചത്.

ഇന്ന് രാവിലെ 8 മണിയോടെ വെളിയന്നൂർ താമരക്കാട് ആയിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ വഴിയാത്രികരായ മൂന്നുപേരെയാണ് ഇടിച്ചത്. മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പാലയിൽ നിന്നും എറണാകുളത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടൂറിസ്റ്റ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു

എംസി റോഡിൽ പന്തളം സിഗ്നലിൽ ടൂറിസ്റ്റ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. ടൂറിസ്റ്റ് ബസിലെ യാത്രക്കാർക്ക് നിസാരപരുക്കേറ്റു. രാവിലെ ഏഴരയോടെ ആയിരുന്നു അപകടം.

ഊട്ടി യാത്ര കഴിഞ്ഞു മടങ്ങിയ ആറ്റിങ്ങലിലെ വാട്സ്ആപ്പ് കൂട്ടായ്മ സംഘ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് സ്വകാര്യ ബസ്സിൽ ഇടിക്കുകയായിരുന്നു.

സ്വകാര്യ ബസ്സിലെ യാത്രക്കാർക്ക് പരുക്കില്ല. ടൂറിസ്റ്റ് ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. വാതിൽ പൊളിച്ചാണ് ഫയർഫോഴ്സ് യാത്രക്കാരെ പുറത്തിറക്കിയത്. ദീർഘനേരം എം സി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.