
വത്തിക്കാനില്‍ നിന്നും അറിയിപ്പെത്തി; ലിയോ പതിനാലാമൻ പാപ്പായുടെ ഔദ്യോഗിക സ്ഥാനാരോഹണം മെയ് 18ന്; സ്ഥാനാരോഹണം നടക്കുക വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ
റോം: ലിയോ പതിനാലാമൻ പാപ്പായുടെ ഔദ്യോഗിക സ്ഥാനാരോഹണം ഈ മാസം 18 ന് നടക്കുമെന്ന് വത്തിക്കാൻ അറിയിച്ചു.
വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലാകും സ്ഥാനാരോഹണം നടക്കുക. അന്നേ ദിവസം സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ കുർബാനയ്ക്ക് പുതിയ മാർപാപ്പയായ ലിയോ പതിനാലാമനാകും നേതൃത്വം നല്‍കുക.
സ്ഥാനാരോഹണത്തിന് മുൻപ് തന്നെ അദ്ദേഹം കൂടിക്കാഴ്ചകള്‍ ആരംഭിക്കും. നാളെ മാധ്യമപ്രവർത്തകരുമായും പതിനാറാം തീയതി നയതന്ത്ര പ്രതിനിധികളുടെ തലവന്മാരുമായും കൂടിക്കാഴ്ച നടത്തും.
21ന് അദ്ദേഹം വിശ്വാസികളെയും കാണുമെന്നും വത്തിക്കാൻ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0