‘ആരാധനാലയങ്ങള്‍ ആക്രമിച്ചിട്ടില്ല; പാകിസ്ഥാന്‍ നടത്തിയത് വ്യാജ പ്രചാരണങ്ങള്‍’; വെടിനിര്‍ത്തല്‍ പിന്തുടരാന്‍ സൈന്യം; കര, വ്യോമ, നാവിക സേനകള്‍ക്ക് നിര്‍ദേശം

Spread the love

ഡല്‍ഹി: പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണ ഇന്ത്യ പിന്തുടരുമെന്ന് കമ്മഡോര്‍ രഘു ആര്‍ നായര്‍.

video
play-sharp-fill

നിര്‍ദേശം പാലിക്കാന്‍ കര,വ്യോമ, നാവിക സേനകള്‍ക്ക് നിര്‍ദേശം നല്‍കിയതായി അദ്ദേഹം അറിയിച്ചു.
ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും പാകിസ്ഥാനിലെ ആരാധനാലയങ്ങള്‍ ആക്രമിച്ചുവെന്നത് തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍ നിരവധി കള്ളപ്രചാരണങ്ങള്‍ നടത്തിയെന്നും എന്നാല്‍ എല്ലാം ഇന്ത്യ പൊളിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ സൈനിക ശക്തി എന്താണെന്ന് പാകിസ്ഥാന് മനസ്സിലായെന്നും ഉദ്യോഗസ്ഥര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയുടെ യുദ്ധ വിമാനം വെടിവച്ചിട്ടുവെന്നത് ഉള്‍പ്പെടെയുള്ള പാക് അവകാശവാദങ്ങള്‍ വെറും പൊള്ളയാണ്. പാകിസ്ഥാനില്‍ ഇന്ത്യ വലിയ നാശനഷ്ടങ്ങളുണ്ടാക്കിയെന്നും സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. സിര്‍സ, ജമ്മു, പത്താന്‍കോട്ട്, ഭട്ടിന്‍ഡ, നാലിയ വ്യോമതാവളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്ന വാദവും ഇന്ത്യ തള്ളി.