ബസിടിച്ച് കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥന് ദാരുണാന്ത്യം ; അപകടമുണ്ടായത് ഡ്യൂട്ടി പൂർത്തിയാക്കി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവെ

Spread the love

തിരുവനന്തപുരം: തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച് കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥന് ദാരുണാന്ത്യം. പാറശാല ഡിപ്പോയിലെ സ്‌റ്റേഷന്‍ മാസ്റ്റര്‍ നെയ്യാറ്റിന്‍കര ഊരുട്ടുകാല സ്വദേശി ആർ വി ജയശങ്കറാണ് മരിച്ചത്.

video
play-sharp-fill

ഇന്നലെ കളിയിക്കാവിളയിലെ ഡ്യൂട്ടി പൂർത്തിയാക്കി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്.

കുറുകുട്ടിക്ക് സമീപത്ത് എതിരെ വന്ന തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് ജയശങ്കറെ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ജയശങ്കറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group