മുന്നണി മാറ്റത്തിന്റെ ചർച്ച അണിയറയിൽ: എൽ ഡി എഫ് വിടണമെന്ന് ഒരു വിഭാഗം: വേണ്ടന്ന് മറുവിഭാഗം: തീരുമാനമെടുക്കാൻ കഴിയാതെ പാർട്ടി ചെയർമാൻ: കേരള കോൺഗ്രസ് മാണി വിഭാഗം കടുത്ത പ്രതിസന്ധിയിൽ.

Spread the love

കോട്ടയം: കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ പാർട്ടിയായ കേരള കോണ്‍ഗ്രസ് (മാണി) ഇപ്പോള്‍ വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
ഇടതുപക്ഷ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുന്ന പാർട്ടിയില്‍ ഇപ്പോള്‍ അഭിപ്രായഭിന്നതകള്‍ രൂക്ഷമായിരിക്കുകയാണ്. ഇടതുപക്ഷ മുന്നണിയില്‍ തുടരണമോ അതോ മുന്നണി വിട്ട് പുതിയ വഴി തേടണമോ എന്നതാണ് പ്രധാന ചോദ്യം.

video
play-sharp-fill

പാർട്ടിയിലെ പ്രധാന നേതാക്കളായ മന്ത്രിയും ഒരു എം.എല്‍.എയും ഇടതുമുന്നണിയില്‍ തുടരണമെന്ന് വാദിക്കുമ്പോള്‍, പാർലമെന്ററി പാർട്ടിയിലെ മറ്റുള്ളവർ മുന്നണി വിടണമെന്ന നിലപാടിലാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പാർട്ടി യോഗത്തില്‍ എടുക്കുമെന്നാണ് സൂചന.എന്നാല്‍, ഈ പ്രതിസന്ധിക്ക് പ്രധാന കാരണം പാർട്ടിക്കുള്ളിലെ അധികാര തർക്കങ്ങളാണ്.

മുൻ നേതാവ് കെ.എം. മാണിയുടെ കാലത്ത് പാർട്ടിക്കുള്ളില്‍ ഉണ്ടായിരുന്ന ശക്തമായ നേതൃത്വം ഇപ്പോഴില്ല. പല നേതാക്കള്‍ക്കും അർഹമായ സ്ഥാനങ്ങള്‍ ലഭിക്കുന്നില്ലെന്നും പ്രാദേശിക രാഷ്ട്രീയത്തില്‍ അവഗണന നേരിടുന്നുവെന്നും പരാതികളുണ്ട്.കെ.എം മാണി നിയമ മന്ത്രിയായിരുന്നപ്പോള്‍ പത്തിലധികം സർക്കാർ അഭിഭാഷകർ ഹൈക്കോടതിയിലുണ്ടായിരുന്നു അഡീഷണല്‍ എ.ജി. ഉള്‍പ്പെടെ .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇപ്പോള്‍ ഹൈക്കോടതിയിലെ പ്രാതിനിധ്യം കുറഞ്ഞതും അപ്രധാനകോർപ്പറേഷനുകള്‍ മാണി ഗ്രൂപ്പിന് നല്‍കിയതും. തദ്ദേശസ്ഥാപനങ്ങളില്‍ മാണി ഗ്രൂപ്പിനെ ഒതുക്കിയതും, ചില പഞ്ചായത്തുകളില്‍ അധികാരത്തില്‍ നിന്നും ഒഴിവാക്കിയതും പല മാണി ഗ്രൂപ്പ് നേതാക്കളെ യും”ഒതുക്കാനുള്ള ശ്രമമായി” കാണുന്നു. ചില പഞ്ചായത്തുകളില്‍ ഇടതുമുന്നണി തന്നെ മാണി ഗ്രൂപ്പിനെ അധികാരത്തില്‍ നിന്ന് മാറ്റാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമുണ്ട്. ഇതിന്റെ ഫലമായി, മുന്നണി വിട്ട് ” ഐക്യ ജനാധിപത്യ മുന്നണി” യില്‍ പോകുന്നത് സംബന്ധിച്ച്‌ ചർച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇരു വിഭാഗം നേതാക്കളുടെ നിലപാടില്‍ ഒരു തീരുമാനം എടുക്കാൻ കഴിയാതെ നില്‍ക്കുകയാണ് പാർട്ടി ചെയർമാൻ.
ഈ സാഹചര്യത്തില്‍ ചില പ്രധാന ചോദ്യങ്ങള്‍ ഉയരുന്നു:

മുന്നണി രാഷ്ട്രീയത്തില്‍ സത്യസന്ധത പുലർത്തുന്നുണ്ടോ? പ്രാദേശിക ഭൂരിപക്ഷത്തിന്റെ പേരില്‍ സഖ്യകക്ഷികളെ ഒഴിവാക്കുന്നത് ശരിയാണോ?
പഞ്ചായത്ത് തിരഞ്ഞെടുപ്പും അതു കഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെ, മാണി ഗ്രൂപ്പിലെ ഈ അഭിപ്രായഭിന്നതകള്‍ ഇടതുമുന്നണിക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഒരു വിഭാഗം നേതാക്കള്‍ ഇടതുമുന്നണിയില്‍ നിന്ന് മാറി ” ഐക്യ ജനാധിപത്യ മുന്നണിയില്‍” പോകണമെന്ന് ആവശ്യപ്പെടുന്നു.

ഈ രാഷ്ട്രീയ തീരുമാനങ്ങള്‍ പാർട്ടിയെ മാത്രമല്ല, മുന്നണിയെയും ബാധിക്കും.ഇടതുപക്ഷത്തിന് മുന്നിലുള്ള പ്രധാന ചോദ്യം ഇതാണ്: “കേരള കോണ്‍ഗ്രസ് (മാണി) മുന്നണിയില്‍ തുടരണോ?” അതേസമയം, മാണി ഗ്രൂപ്പിലെ ചില നേതാക്കള്‍ പറയുന്നത്, “മുന്നണിയില്‍ തുടരാൻ തയ്യാറാണ്, പക്ഷേ ആദരവോടെയും പങ്കാളിത്തത്തോടെയും മാത്രം” എന്നാണ്.ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് (മാണി) പാർട്ടിയുടെയും ഇടതുപക്ഷ മുന്നണിയുടെയും ഭാവി എന്താകുമെന്ന് കാത്തിരുന്നു കാണാം.