video
play-sharp-fill

അമ്മയുടെ മാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെട്ടു; ഓട്ടോറിക്ഷയിൽ പിന്തുടർന്ന് പ്രതിയെ പിടികൂടി മകൻ

അമ്മയുടെ മാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെട്ടു; ഓട്ടോറിക്ഷയിൽ പിന്തുടർന്ന് പ്രതിയെ പിടികൂടി മകൻ

Spread the love

തിരുവനന്തപുരം: 63വയസുള്ള അമ്മയുടെ മാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചയാളെ മകൻ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

പത്തനംതിട്ട ഇടപ്പാവൂരിൽ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ രണ്ട് പേരാണ് മാല പൊട്ടിച്ചത്.

തന്റെ മാല പൊട്ടിച്ച വിവരം അമ്മ മകനെ വിളിച്ചറിയിച്ചു. മകൻ ഉടൻ ഓട്ടോറിക്ഷയുമായി പിന്നാലെ പോയി കള്ളനെ പിടികൂടുകയായിരുന്നു. ബൈക്കിലെത്തിയ രണ്ട് പേരാണ് കൃത്യം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളിൽ ഒരാളായ ആദർശിനെയാണ് പിടികൂടിയത്. കൂട്ടുപ്രതിയായ ശരത്ത് മാലയുമായി ഓടി രക്ഷപ്പെട്ടു. പട്ടാഴി സ്വദേശി ആദർശിനെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. ശരത്തിനായി  അന്വേഷണം ഊർജ്ജിതമാണെന്ന് പൊലീസ് അറിയിച്ചു.