
നോണ്‍ ജേര്‍ണലിസ്റ്റ് പെന്ഷന് കാലാനുസൃതമായി വര്‍ധിപ്പിക്കണം: കെഎന്‍ഇഎഫ് കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ; സമ്മേളനത്തിൽ കോട്ടയം ജില്ലാ പ്രസിഡൻ്റായി ജയകുമാർ തിരുനക്കരയെയും സെക്രട്ടറിയായി കോര. സി. കുന്നുംപുറത്തെയും തിരഞ്ഞെടുത്തു
കോട്ടയം: നോണ്‍ ജേര്‍ണലിസ്റ്റ് പെന്ഷന് തുക കാലാനുസൃതമായി വര്‍ധിപ്പിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ.
കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് (കെഎന്‍ഇഎഫ്) ജില്ലാ സമ്മേളനം പ്രസ് ക്ലബ് ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളി വിരുദ്ധമായ ലേബർ കോഡ് പിൻവലിച്ച് വേജ് ബോർസ് പുന:സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡൻ്റ് ജയകുമാര്‍ തിരുനക്കര അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിൾ എം എൽ എ, മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്സണ്, ജനറല്‍ സെക്രട്ടറി ജയിസണ്‍ മാത്യു, പ്രസ് ക്ലബ് സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ, KNEF ജില്ലാ സെക്രട്ടറി കോര. സി കുന്നുംപുറം, എൻ.ജെ.പി.യു ജില്ലാ സെക്രട്ടറി സാം സി. ജോൺ, ബിജു ആര്, എന്‍.എന്‍. അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാരവാഹികള്‍: പ്രസിഡൻ്റ് – ജയകുമാർ തിരുനക്കര ( മലയാള മനോരമ), സെക്രട്ടറി – കോര. സി. കുന്നുംപുറം ( ദീപിക ), ട്രഷറർ – അനീഷ്. എസ് (മാതൃഭുമി), വൈസ് പ്രസിഡൻ്റുമാർ N. N അനിൽകുമാർ (മാതൃഭുമി ), മാത്യു പി. ജോൺ ( മലയാള മനോരമ), മാത്യൂസ് റ്റി. (കേരള കൗമുദി ), ജോയിൻ്റ് സെക്രട്ടറിമാർ – മുബാറക് (മാധ്യമം) പി.ജി രാജേഷ് കുമാർ (ജന്മഭൂമി), സാംജു സന്തോഷ് (ജനയുഗം).