
മീൻ വിൽപനക്കാർക്കും ലോട്ടറി വിൽക്കുന്നർക്കും കള്ളനോട്ട്; അതിഥി തൊഴിലാളിയുടെ വാടകവീട്ടിൽ നിന്നും കള്ളനോട്ട് കണ്ടെടുത്ത് പൊലീസ്; പിടിച്ചെടുത്തത് 29000 രൂപയുടെ കള്ളനോട്ടുകൾ
തിരുവനന്തപുരം: അതിഥി തൊഴിലാളിയുടെ വാടകവീട്ടിൽ നിന്നും കള്ളനോട്ട് കണ്ടെടുത്ത് പൊലീസ്. തിരുവനന്തപുരം കഴക്കൂട്ടം കരിയിൽ താമസിക്കുന്ന കെട്ടിടനിർമാണ തൊഴിലാളി അസം സ്വദേശിയായ പ്രേംകുമാർ ബിസ്വാസ്(26) ആണ് പിടിയിലായത്.
അഞ്ഞൂറ് രൂപയുടെ അറുപതോളം നോട്ടുകളാണ് ഇയാളുടെ വീട്ടിൽ നിന്നും കഴക്കൂട്ടം പൊലീസ് കണ്ടെടുത്തത്. നാട്ടുകാർ നൽകിയ രഹസ്യവിവരത്തിലാണ് ഇയാളെ ചോദ്യം ചെയ്തത്.
Third Eye News Live
0