video
play-sharp-fill

നിങ്ങള്‍ അമിതമായി ദേഷ്യപ്പെടാറുണ്ടോ? തൊട്ടതിനും പിടിച്ചതിനും പൊട്ടി തെറിക്കുന്നവരാണോ നിങ്ങള്‍? ഡയറ്റില്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തൂ; കോപം നിയന്ത്രിക്കാമെന്ന് പഠനങ്ങള്‍

നിങ്ങള്‍ അമിതമായി ദേഷ്യപ്പെടാറുണ്ടോ? തൊട്ടതിനും പിടിച്ചതിനും പൊട്ടി തെറിക്കുന്നവരാണോ നിങ്ങള്‍? ഡയറ്റില്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തൂ; കോപം നിയന്ത്രിക്കാമെന്ന് പഠനങ്ങള്‍

Spread the love

കോട്ടയം: നിങ്ങള്‍ അമിതമായി ദേഷ്യപ്പെടാറുണ്ടോ? തൊട്ടതിനും പിടിച്ചതിനുമൊക്കെ വെറുതെ ഒരാളോട് ദേഷ്യപ്പെടുന്നവരെ നിങ്ങള്‍ കണ്ടിട്ടില്ലേ?

ദേഷ്യം കുറക്കാൻ മാത്രം യോഗ വരെ ചെയ്യുന്നവൻ നാട്ടിലുണ്ട്. എന്നാല്‍ ഇതൊന്നുമല്ലാതെ ദേഷ്യം കണ്‍ട്രോളിലാക്കാൻ ഒരു എളുപ്പ വഴിയുണ്ട്. ഡയറ്റില്‍ ഡയറ്റില്‍ ഒമേഗ-3 ഫാറ്റി ആസിഡ് ഭക്ഷണം ഉള്‍പ്പെടുത്തൂ. അക്രമണോത്സുകത 30 ശതമാനം വരെ കുറയ്ക്കാന്‍ ഒമേഗ-3 ഫാറ്റി ആസിഡിന് സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

പെട്ടെന്നുള്ള പ്രകോപനത്തിന്റെ ഫലമായുള്ള ദേഷ്യവും നേരത്തെ ആസൂത്രണം ചെയ്തുള്ള അക്രമണഭാവവുമെല്ലാം അടിച്ചമര്‍ത്താന്‍ ഒമേഗ-3 പോഷണത്തിന്റെ ഉപയോഗം സഹായിക്കുമെന്നാണ് കണ്ടെത്തല്‍. തലച്ചോറിലുണ്ടാകുന്ന നിരന്തരമായ നീര്‍ക്കെട്ട് അല്ലെങ്കില്‍ വീക്കം മൂഡ് മാറ്റത്തിനും ദേഷ്യമുള്ള സ്വഭാവത്തിനുമെല്ലാം കാരണമാകാറുണ്ട്. ഈ നീര്‍ക്കെട്ടിനെ തടയാന്‍ ഒമേഗ-3 ഫാറ്റി ആസിഡിന് സാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ഫീല്‍ ഗുഡ് ഹോർമോണുകളായ സെറോടോണിൻ, ഡോപ്പമിൻ എന്നിവയുടെ ഉത്പാദനം കൂട്ടാനും ഒമേഗ-3 ഫാറ്റി ആസിഡുകള്‍ക്ക് സാധിക്കും. ഈ ഹോർമോണുകളുടെ അസന്തുലനം പലപ്പോഴും ദേഷ്യത്തിലേക്ക് നയിക്കാറുണ്ട്. ഉത്കണ്ഠ, വിഷാദരോഗം, മേധാശക്തി ക്ഷയം എന്നിവ കുറയ്ക്കാനും ഒമേഗ-3 ഫാറ്റി ആസിഡിന്റെ ഉപയോഗം സഹായിക്കും.

ഒമേഗ-3 ഫാറ്റി ആസിഡ് ലഭിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇതൊക്കെയാണ്; മത്തി, ടൂണ പോലുള്ള മീനുകളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചിയ വിത്തുകള്‍, നട്സ്, മുട്ട, പാല്‍, തൈര് തുടങ്ങിയവയിലും ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമുണ്ട്.