video
play-sharp-fill

കാശ്‌മീരില്‍ ഭീകരര്‍ക്ക് ഭക്ഷണവും സഹായവും നല്‍കിയ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു

കാശ്‌മീരില്‍ ഭീകരര്‍ക്ക് ഭക്ഷണവും സഹായവും നല്‍കിയ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു

Spread the love

ശ്രീനഗ‌ർ: ഭീകരർക്ക് സഹായവും ഭക്ഷണവും നല്‍കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് പുഴയില്‍ മുങ്ങിമരിച്ചു.

ജമ്മു കാശ്‌മീരിലെ കുല്‍ഗാമിലാണ് സംഭവം. ഇംതിയാസ് അഹമ്മദ് മഗ്രെ എന്ന 23കാരനാണ് സുരക്ഷാ സേനയ്‌ക്കൊപ്പം വരവെ രക്ഷപ്പെടാനായി പുഴയിലേക്ക് ചാടിയത്.

എന്നാല്‍ ശക്തമായ കുത്തൊഴുക്കുള്ള പുഴയില്‍ ഇയാള്‍ മുങ്ങിത്താഴുകയായിരുന്നു. സംഭവത്തിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുല്‍ഗാമിലെ നംഗ്‌മാർഗില്‍ വനത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന ഭീകരർക്ക് ഇംതിയാസ് ഭക്ഷണവും വേണ്ട സൗകര്യവും നല്‍കിയിരുന്നു. തുടർന്ന് ശനിയാഴ്‌ച ഈ വിവരമറിഞ്ഞെത്തിയ പൊലീസ് ഇംതിയാസിനെ കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലില്‍ താൻ സഹായിച്ചവിവരം ഇംതിയാസ് അഹമ്മദ് സമ്മതിച്ചു. മാത്രമല്ല സുരക്ഷാസേനയെ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നയിടത്ത് കൊണ്ടുപോകാമെന്നും ഇയാള്‍ അറിയിച്ചു.