video
play-sharp-fill

കേരളത്തിലെ കോണ്‍ഗ്രസില്‍ ആകാംക്ഷ..! നിര്‍ണായക പ്രഖ്യാപനം ഇന്നുണ്ടാകുമോ? കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന്  സുധാകരനെ മാറ്റുന്നതില്‍ തീരുമാനം ഉടനെന്ന് സൂചന

കേരളത്തിലെ കോണ്‍ഗ്രസില്‍ ആകാംക്ഷ..! നിര്‍ണായക പ്രഖ്യാപനം ഇന്നുണ്ടാകുമോ? കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സുധാകരനെ മാറ്റുന്നതില്‍ തീരുമാനം ഉടനെന്ന് സൂചന

Spread the love

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഇന്നുണ്ടാകുമോയെന്നതില്‍ ആകാംക്ഷ.

കെ സുധാകരനെ മാറ്റുന്നതില്‍ ഹൈക്കമാൻഡ് ഉടൻ തീരുമാനം എടുക്കുമെന്നാണ് സൂചന. അതേസമയം മാറ്റാൻ ഉള്ള നീക്കത്തോട് ഇപ്പോഴും സുധാകരൻ തുടരുന്ന എതിർപ്പ് നേതൃത്തെ വെട്ടിലാക്കുന്നുണ്ട്.

അനാരോഗ്യം പറഞ്ഞ് മൂലയ്ക്ക് ഇരുത്താൻ ശ്രമം ഉണ്ടെന്ന് സുധാകരൻ തുറന്നടിച്ചിരുന്നു. സുധാകരൻ പറഞ്ഞത് വലിയ ചർച്ചയായി മാറുകയും ചെയ്തു. സുധാകരന് പകരം ഉയർന്ന പേരുകളോടും പാർട്ടിയില്‍ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. ഉടൻ മാറ്റുമെന്ന സൂചനയ്ക്കിടെ വഴങ്ങില്ലെന്ന് സുധാകരൻ സൂചന നല്‍കിയത് നേതൃത്വത്തിനും അപ്രതീക്ഷിത തിരിച്ചടിയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group