video
play-sharp-fill

വിവാദങ്ങള്‍ക്കിടെ വേടൻ ഇന്ന് ഇടുക്കിയില്‍ സർക്കാർ പരിപാടിയില്‍ പാടും; വൻ സുരക്ഷയൊരുക്കി പൊലീസ്; പരിപാടി ഇന്ന് വൈകുന്നേരം ഏഴിന്

വിവാദങ്ങള്‍ക്കിടെ വേടൻ ഇന്ന് ഇടുക്കിയില്‍ സർക്കാർ പരിപാടിയില്‍ പാടും; വൻ സുരക്ഷയൊരുക്കി പൊലീസ്; പരിപാടി ഇന്ന് വൈകുന്നേരം ഏഴിന്

Spread the love

ഇടുക്കി: വിവാദങ്ങള്‍ക്കിടെ റാപ്പർ വേടൻ ഇടുക്കിയിലെ സർക്കാർ പരിപാടിയില്‍ ഇന്ന് പാടും.

സംസ്ഥാന സർക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് വേടന്റെ പരിപാടി.

ഉദ്ഘാടന ദിവസമായ 29ന് പരിപാടി അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. 28ന് കഞ്ചാവ് കേസില്‍ പിടിയിലായതോടെ പരിപാടി റദ്ദാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഐഎമ്മും സിപിഐയും വേടന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടുക്കിയില്‍ പരിപാടി അവതരിപ്പിക്കാൻ വേദി നല്‍കാൻ തീരുമാനിച്ചത്. വൈകിട്ട് ഏഴുമണിക്ക് വാഴത്തോപ്പ് വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂള്‍ മൈതാനിയിലാണ് പരിപാടി. വലിയ സുരക്ഷാക്രമീകരണങ്ങളാണ് പരിപാടിയുടെ ഭാഗമായി പൊലീസ് ഒരുക്കുന്നത്.