video
play-sharp-fill

ആലപ്പുഴയില്‍ വ്യാജ ബോംബ് ഭീഷണി; വിദേശവനിതയെയും യുവാവിനെയും മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു

ആലപ്പുഴയില്‍ വ്യാജ ബോംബ് ഭീഷണി; വിദേശവനിതയെയും യുവാവിനെയും മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു

Spread the love

ആലപ്പുഴ: ബൈപ്പാസില്‍ സഞ്ചരിച്ച കാറില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച വിദേശവനിതയെയും യുവാവിനെയും ആലപ്പുഴ മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ബൈപ്പാസില്‍ തടസമുണ്ടാക്കിയതിന്‌ ഇരുവർക്കുമെതിരെ കേസെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചശേഷമാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

ബുധനാഴ്ച രാത്രി പതിനൊന്നിന് ബൈപ്പാസില്‍ കടപ്പുറം വനിത – ശിശു ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. ഓസ്ട്രേലിയൻ സ്വദേശിനിയും ചേർത്തല സ്വദേശിയായ യുവാവും സഞ്ചരിച്ച കാറിലാണ് ബോംബ് വച്ചതായി അഭ്യൂഹം ഉയർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ സഞ്ചരിച്ചിരുന്ന കാർ ടൂറിസ്റ്റ് ബസിന് കുറുകേയിട്ട് ഗതാഗതതടസം സൃഷ്ടിക്കുകയായിരുന്നു. തുടർന്നായിരുന്നു ബോംബ് നാടകം. ഇവരെ പിന്നീട് സൗത്ത് പൊലീസ് കാറിന്റെ ചില്ലുതകർത്ത്‌ പുറത്തിറക്കുകയായിരുന്നു.