video
play-sharp-fill

മത്സ്യഫെഡില്‍ കണ്‍സള്‍ട്ടന്റ്; അരലക്ഷം ശമ്പളം നാട്ടില്‍ വാങ്ങാം; ഈ യോഗ്യതയുണ്ടോ? എങ്കിൽ ഉടൻ അപേക്ഷിക്കാം

മത്സ്യഫെഡില്‍ കണ്‍സള്‍ട്ടന്റ്; അരലക്ഷം ശമ്പളം നാട്ടില്‍ വാങ്ങാം; ഈ യോഗ്യതയുണ്ടോ? എങ്കിൽ ഉടൻ അപേക്ഷിക്കാം

Spread the love

കോട്ടയം: കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ഡെവലപ്‌മെന്റ് (മത്സ്യഫെഡ്) ല്‍ ജോലി നേടാൻ അവസരം.

ഐടി കണ്‍സള്‍ട്ടന്റ് തസ്തികയില്‍ കരാർ നിയമനമാണ് നടക്കുക. ആകെ ഒരു ഒഴിവാണുള്ളത്. താല്‍പര്യമുള്ളവർ മെയ് മൂന്നിന് മുൻപായി അപേക്ഷകള്‍ തിരുവനന്തപുരത്തെ മത്സ്യഫെഡ് ഓഫീസില്‍ എത്തിക്കണം.

തസ്തിക & ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മത്സ്യഫെഡിന് കീഴില്‍ ഐടി കണ്‍സള്‍ട്ടന്റ് നിയമനം. ആകെ ഒഴിവുകള്‍ 01. കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക.

യോഗ്യത

എംസിഎ/ ബിടെക്/ എംടെക് ഇൻ കമ്ബ്യൂട്ടർ സയൻസ് / ഐടി OR തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.

പ്രോഗ്രാമിങ്, സോഫ്റ്റ് വെയർ ഡവലപ്‌മെന്റ്, സോഫ്റ്റ് വെയർ ടെസ്റ്റിങ്, ഇ ഗവേണൻസ്, ഇ കൊമേഴ്‌സ്, ഓഫീസ് ഓട്ടോമേഷൻ എന്നിവ കൈകാര്യം ചെയ്ത് 15 വർഷത്തെ പരിചയം ആവശ്യമാണ്.

സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന ലഭിക്കും.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 50,000 രൂപ പ്രതിമാസം ശമ്പളയിനത്തില്‍ ലഭിക്കും.

അപേക്ഷ

താല്‍പര്യമുള്ളവർ മത്സ്യഫെഡ് വെബ്‌സൈറ്റ് സന്ദർശിച്ച്‌ കരിയർ പോർട്ടലില്‍ നല്‍കിയിട്ടുള്ള ഐടി കണ്‍സള്‍ട്ടന്റ് വിജ്ഞാപനം കാണുക. ശേഷം തന്നിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച്‌ യോഗ്യത, എക്‌സ്പീരിയൻസ്, തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തി മെയ് 03നകം മത്സ്യഫെഡ് തിരുവനന്തപുരം ഓഫീസില്‍ എത്തിക്കണം. അപേക്ഷയുടെ പുറത്ത് Application for the post of Consultatn (IT) എന്ന് രേഖപ്പെടുത്തണം. അപൂർണ്ണമായതോ, തെറ്റായ വിവരങ്ങള്‍ നല്‍കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്.