
സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രാ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇതിന്റെ ഭാഗമായി അടുത്ത ചൊവ്വാഴ്ച മൂന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഇന്ന് ഏത് ജില്ലകളിലും പ്രത്യേക ജാഗ്രതാ നിർദേശം നല്‍കിയിട്ടില്ല. എന്നാല്‍ എല്ലാ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. ഇന്ന് പുലർച്ചെ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടിരുന്നു. തിരുവനന്തപുരം, കൊല്ലം, കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിലും മഴ ലഭിച്ചിരുന്നു.