
ഡ്രൈഡേയിൽ മദ്യക്കച്ചവടമെന്ന് രഹസ്യ വിവരം ; ചങ്ങനാശ്ശേരി ഐ ഇ നഗറിൽ നടത്തിയ പരിശോധനയിൽ 5 ലിറ്റർ വിദേശമദ്യവും ഒരു ലക്ഷത്തി എഴുപത്തിയേഴായിരം രൂപയുമായി ഒരാൾ പിടിയിൽ
ചങ്ങനാശ്ശേരി : ഡ്രൈഡേയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 5 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ പിടിയിൽ.
ചങ്ങനാശ്ശേരി ചെത്തിപ്പുഴ ചീരഞ്ചിറ ചങ്ങംകേരിൽ വീട്ടിൽ പ്രദീപ് ജോസഫ് (41) നെയാണ് ലഹരി വിരുദ്ധ സേനയും ചങ്ങനാശ്ശേരി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഇയാളിൽ നിന്ന് പത്തു കുപ്പികളിൽ ആയി 5 ലിറ്റർ വിദേശ മദ്യവും ഒരു ലക്ഷത്തി എഴുപത്തിയേഴായിരം രൂപയും പോലീസ് കണ്ടെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐ ഇ നഗർ ഭാഗത്ത് ഡ്രൈയിൽ അനധികൃതമായി മദ്യ കച്ചവടം നടക്കുന്നു എന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് IPS ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ലഹരി വിരുദ്ധ സ്‌ക്വാഡും, ചങ്ങനാശ്ശേരി പോലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്.
ചങ്ങനാശ്ശേരി ഡിവൈഎസ്പി എ.കെ. വിശ്വനാഥന്റെ നിർദ്ദേശപ്രകാരം ചങ്ങനാശ്ശേരി എസ്എച്ച്ഒ ബി.വിനോദ് കുമാറിന്റെ നേതൃത്തിൽ എസ്ഐ ജെ. സന്ദീപ്, ബിജു, എ എസ് ഐ രതീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രമോദ് കുമാർ, സിവിൽപോലീസ് ഓഫീസർ, രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.