
രാത്രിയിൽ ഇങ്ങനെയൊക്കെ തോന്നാറുണ്ടോ ? കരൾ രോഗത്തിന്റെ ആദ്യ സൂചനയാവാം, ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ദഹനത്തിനും, ഉപാപചയ പ്രവർത്തനങ്ങൾക്കുമെല്ലാം കരളിന്റെ പ്രവർത്തനം അത്യാവശ്യമാണ്. കരളിനുണ്ടാകുന്ന ക്ഷതങ്ങൾ പലപ്പോഴും അവസാന ഘട്ടത്തിലാവും പ്രകടമാകുക. കരൾ രോഗങ്ങൾ തുടക്കത്തിൽ തന്നെ തിരിച്ചറിയുന്നത് ഗുരുതരമായ സങ്കീർണതകൾ തടയാൻ സഹായിക്കും. നിങ്ങളുടെ ‘കരൾ’ നല്ല അവസ്ഥയിൽ അല്ല എന്ന് കാണിക്കുന്ന രാത്രിയിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ നോക്കാം, അവ ഒരിക്കലും അവഗണിക്കാനേ പാടില്ല. തെറ്റായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും കരളിന്റെ പ്രവർത്തന തകരാറിലേക്ക് നയിക്കാം. ഇതിന്റെ മിക്ക ലക്ഷണങ്ങളും രാത്രിയിലാണ് പ്രകടമാകുന്നത്.
രാത്രിയിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ
വിശപ്പില്ലായ്മ
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരളിന്റെ പ്രവർത്തനം തകരാറിലായവർക്ക് ഭക്ഷണം ദഹിക്കാൻ പ്രയാസമാകും. രക്തത്തിൽ വിഷാംശങ്ങൾ അധികമാകുകയും ദീർഘകാലം ഓക്കാനം അനുഭവപ്പെടുകയും ക്രമേണ വിശപ്പില്ലാതാകുകയും ചെയ്യും. വിശപ്പിനെ നിയന്ത്രിക്കുന്ന രണ്ട് ഹോർമോണുകളാണ് ലെപ്റ്റിൻ, ഘ്രെലിൻ എന്നിവ. ലെപ്റ്റിൻ വിശപ്പ് കുറയ്ക്കുമ്പോൾ ഘ്രെലിൻ വിശപ്പ് കൂട്ടും. കരളിന് പ്രവർത്തന തകരാറുണ്ടാകുമ്പോൾ ഭക്ഷണത്തിന് മുൻപ് ഘ്രെലിന്റെ അളവ് കൂടുകയില്ല. ഇത് വിശപ്പില്ലായ്മയ്ക്ക് കാരണമാകും. എന്നാൽ കരളിന് തകരാറുണ്ടായിരിക്കുമ്പോളും ലെപ്റ്റിന്റെ അളവ് കൂടും.
ഉറക്കമില്ലായ്മ
ഉറക്കമില്ലായ്മ കരൾ നാശത്തിന്റെ സാധാരണ ലക്ഷണമാണ്. ശരീരം മെലാടോണിൻ ഹോർമോണിനെയും ഗ്ലൂക്കോസിനെയും പ്രോസസ്സ് ചെയ്യുന്നതിലുണ്ടാകുന്ന വ്യത്യാസം അനുസരിച്ച് ഉറക്കവും ശരിയാവുകയില്ല.
ചർമ്മത്തിൽ ചൊറിച്ചിൽ
തുടർച്ചയായ ഉണ്ടാകുന്ന ചൊറിച്ചിൽ, പ്രത്യേകിച്ച് രാത്രിയിൽ കിടക്കുന്നതിന് മുൻപുണ്ടാകുന്ന കടുത്ത ചൊറിച്ചിൽ കരളിനുണ്ടാകുന്ന തകരാറിന്റെ പ്രകടമായ ലക്ഷണമാണ്. ശരീരത്തിൽ എവിടെയും ചൊറിച്ചിൽ ഉണ്ടാകാം എങ്കിലും പ്രധാനമായും കൈപ്പത്തി, കാൽപാദം എന്നിവിടങ്ങളിലാണ് ചൊറിച്ചിൽ അനുഭവപ്പെടുന്നത്. ഏതെങ്കിലും ഒരു സ്ഥലത്തോ ശരീരം മുഴുവനുമോ ചൊറിച്ചിൽ ഉണ്ടാവാം. ചൊറിച്ചിലും കരളിന്റെ പ്രവർത്തന തകരാറും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഈ പ്രശ്നമുണ്ടെങ്കിൽ ഉടനടി വൈദ്യസഹായം തേടണം.
ശരീരത്തിൽ നീര്
ഉറങ്ങാൻ തുടങ്ങുന്ന സമയത്ത് ശരീരത്തിൽ നീര് അനുഭവപ്പെടുകയാണെങ്കിൽ അത് കരളിന്റെ പ്രവർത്തന തകരാർ മൂലമാകാം. ഉദരത്തിൽ ഫ്ലൂയിഡ് കെട്ടിക്കിടക്കുന്നത് വേദനയുണ്ടാക്കും. അസൈറ്റ്സ് എന്നും അറിയപ്പെടുന്ന ഈ ഫ്ലൂയിഡ് ലിവർ സിറോസിസിന്റെ ലക്ഷണമാണ്. ദീർഘകാലമായുള്ള മദ്യപാനം, ഹെപ്പറ്റൈറ്റിസ്, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് എന്നിവ മൂലവും ഇതു വരാം.
കണ്ണുകളും വായും വരളുക
കണ്ണുകളും വായും വരളുന്നത് കരളിന്റെ പ്രവർത്തന തകരാറിന്റെ മറ്റൊരു ലക്ഷണമാണ്. കരളിലെ പിത്തരസ നാളികൾ സാവധാനം നശിക്കുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ രോഗമാണ് പ്രൈമറി ബൈലിയറി കൊളാഞ്ചൈറ്റിസ് അഥവാ പിബിഎസ്. ഈ രോഗമുള്ളവർക്ക് വായ വരളുകയും കണ്ണുകൾക്ക് വരൾച്ച അനുഭവപ്പെടുകയും ചെയ്യും.
കരൾ നാശത്തിന് കാരണമെന്ത്?
പല രോഗങ്ങളും കരളിലെ പ്രവർത്തന തകരാറിന് കാരണമാകും.
ഹെപ്പറ്റൈറ്റിസ്: കരളിലുണ്ടാകുന്ന വീക്കമാണിത്. വൈറൽ അണുബാധ മൂലമോ മദ്യോപയോഗം മൂലമോ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ മൂലമോ ഹെപ്പറ്റൈറ്റിസ് ഉണ്ടാകാം.
ടൈലനോൾ: ടൈലനോൾ കരൾ നാശത്തിന് കാരണമാവാം.
വിൽസൺസ് ഡിസീസ്: കരൾ അധികമായി കോപ്പർ ശേഖരിച്ചു വയ്ക്കുന്നതു മൂലം തകരാർ സംഭവിക്കുന്ന അപൂർവമായ ഒരു ജനിതക രോഗമാണിത്.
കാൻസർ: കരളിനുണ്ടാകുന്ന അർബുദം കരളിന് ക്ഷതമുണ്ടാക്കും.
സിറോസിസ്: കരളിലെ ആരോഗ്യമുള്ള കലകൾക്ക് പകരം സ്കാർ ടിഷ്യൂ മാറ്റി സ്ഥാപിക്കപ്പെടുന്നു. കരളിലൂടെയുള്ള രക്തപ്രവാഹവും സാവധാനത്തിലാകുന്നു.